മലയാളം മിഷൻ പ്രവേശനോത്സവം കെ സച്ചിദാന്ദൻ ഉദ്‌ഘാടനം ചെയ്യും

Thursday, October 29, 2020

റിയാദ്: മലയാളം മിഷൻ റിയാദ് മേഖലാ പ്രവേശനോത്സവം ഒക്ടോബർ 30 വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് പ്രശസ്ത കവി കെ സച്ചിദാന്ദൻ ഉദ്‌ഘാടനം ചെയ്യും. മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ് സംബന്ധിക്കും. മേഖലയിലെ വിവിധ പഠനകേന്ദ്രങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിക്കും.

റിയാദിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും ഭാഷാസ്നേഹികളും പരിപാടിയിൽ പങ്കെടുക്കും. സൂം വെർച്വൽ സമ്മേളനമായി നടക്കുന്ന പരിപാടി മലയാളം മിഷൻ റിയാദ് ഫേസ്ബുക് പേജിലൂടെ (https://www.facebook.com/malayalamriyadh) നേരിട്ട് സംപ്രേഷണം ചെയ്യും.

×