ഗ്രേസ് മാർക്കിന് അർഹതയുള്ളവർക്കു കൊടുക്കണം - കെ. ശിവരാജേഷ്

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: എസ്‌എസ്‌എൽസി പ്ലസ് ടു അവസാന വർഷ വിദ്യാർത്ഥികളിൽ ഗ്രേസ് മാർക്കിന് അർഹതയുള്ളവരെ ഗ്രേസ് മാർക്കിൽനിന്നും ഒഴിവാക്കുവാനുള്ള തീരുമാനം പുന പരിശോധിക്കണമെന്ന് കേരളകോൺഗ്രസ്‌ (പിജെ ജോസഫ്) ജില്ലാ ജനറൽ സെക്രട്ടറി കെ. ശിവരാജേഷ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

നാഷണൽ സർവീസ് സ്കീം, എൻസിസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ്, റെഡ്ക്രോസ് തുടങ്ങിയ സ്കൂൾ പ്രസ്ഥാനങ്ങൾ ക്യാമ്പിൽ പങ്കെടുക്കുകയും കൊറോണ കാലത്തു മാനദണ്ഡങ്ങൾ പാലിച്ചു നിർദ്ദേശിക്കപ്പെട്ട പ്രവർത്തനങ്ങൾ നടത്തുകയും ജോലികൾ പൂർത്തീകരിച്ചു റിപ്പോർട്ട്‌ കൊടുക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ഗ്രേസ് മാർക്കിനർഹതയുണ്ട്.

സ്കൂൾ കാലോസവം നടന്നിട്ടില്ല എന്നതിന്റെ പേരിൽ ഗ്രേസ് മാർക്കിന് അഹതയുള്ളവരെയെല്ലാം ഒഴിവാക്കുന്നത് ആശാസ്ത്രീയവും നീതി നിക്ഷേധവുമാണ്. ഇപ്പോൾ എസ്‌എസ്‌എൽസി പരീക്ഷയെഴുതി കഴിഞ്ഞ വർഷം ക്യാമ്പ് കൂടുകയും പ്ലസ് ടു അവസാന വർഷ പരീക്ഷയെഴുതി ഒന്നാം വർഷം ക്യാമ്പ് കൂടുകയും പരിശോധനകൾ നടത്തി അതതു ഡിപ്പാർട്ടുമെന്റുകൾ ഗവണ്മെണ്ടിലേക്കു ശുപാർശ ചെയ്തവർക്കും ഗ്രേസ് മാർക്ക്‌ നിഷേധിക്കുന്ന ഉത്തരവ് തിരുത്തണമെന്നും സർക്കാർ അടിയന്തരമായി ഈ വിഷയത്തിലിടപെടണമെന്നും ശിവരാജേഷ് ആവശ്യപ്പെട്ടു.

palakkad news
Advertisment