ആയുർവേദ കുലപതിയും കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി കെ വാര്യരുടെ നിര്യാണത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി അനുശോചിച്ചു

New Update

publive-image

Advertisment

തിരുവനന്തപുരം: ആയുർവേദ കുലപതിയും കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി കെ വാര്യരുടെ നിര്യാണത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി അനുശോചിച്ചു.

വൈദ്യത്തിന് മാനവികതയുടെ മുഖം നൽകിയ വിശ്വപൗരനാണ് അദ്ദേഹം.സഹാനുഭൂതിയും കരുണയും കൈമുതലാക്കിയ സവിശേഷ വ്യക്തിത്വം.ആയുർവേദ ചികിത്സയുടെ പെരുമ ലോകമെമ്പാടും എത്തിച്ച ധിഷണാശാലി.പ്രവർത്തന പന്ഥാവിൽ തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച അദ്ദേഹം പ്രകൃതിയുമായി ഇണങ്ങിയ ചികിത്സാ രീതിയാണ് പിന്തുടർന്നത്.

ഭാരതീയ ചികിത്സാ സമ്പ്രദായത്തിന് പി കെ വാര്യർ നൽകിയ സംഭാവനകൾ മാനിച്ചും ആറുദശാബ്ദക്കാലത്തെ നിസ്തുല സേവനം മുൻനിർത്തിയും കണ്ണൂർ ആറളം വനപ്രദേശത്ത് കണ്ടെത്തിയ അപൂർവയിനം സസ്യത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയിട്ടുണ്ട്.

ലോകം മുഴുവൻ അംഗീകരിക്കുന്ന പി കെ വാര്യരുടെ വേർപാട് വൈദ്യമേഖലയ്ക്ക് അപരിഹാര്യമായ നഷ്ടമാണെന്നും സുധാകരൻ പറഞ്ഞു.

k sudhakaran
Advertisment