തിരുവനന്തപുരം: കേന്ദ്രമന്ത്രി അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടതിനു പകരം മുഖ്യമന്ത്രി മറുചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ഉത്തരമില്ലാത്തതിനാലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
/sathyam/media/post_attachments/DuOJoyYmYXAwIB5glmS7.jpg)
അമിത് ഷായുടെ ചോദ്യങ്ങള്‍ കേരളത്തിലെ ജനങ്ങളുടെ ചോദ്യങ്ങളാണ്. കടത്തിയ സ്വര്‍ണം ആര്‍ക്കാണ് നല്‍കിയതെന്ന് അറിയാവുന്നത് മുഖ്യമന്ത്രിക്ക് മാത്രമാണെന്നും സുരേന്ദ്രന് പറഞ്ഞു.
ഗള്‍ഫില്‍ നിന്ന് എത്തിച്ച സ്വര്‍ണം ഇവിടെ വിറ്റ് ഡോളറാക്കി വിദേശത്തേക്ക് കടത്തുകയാണ് ചെയ്തത്. ഉയര്‍ന്ന് വന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയുകയാണ് വേണ്ടത്. കേന്ദ്ര സഹമന്ത്രിക്ക് പങ്കുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ ചര്‍മബലം അംഗീകരിച്ചേ മതിയാകൂ.
ഇഡി ഉദ്യോഗസ്ഥര്‍ സ്വപ്നയെ നിര്‍ബന്ധിച്ചാണ് മുഖ്യമന്ത്രിയുടെ പേര് പറയിച്ചതെന്ന പോലീസ് ഉദ്യോഗസ്ഥയുടെ മൊഴി, അത് മുഖ്യമന്ത്രിയുടെ പോലീസ് അല്ലേ. വനിത പോലീസിനെ കൊണ്ട് മുഖ്യമന്ത്രി മൊഴി നല്‍കിച്ച് പിആര്‍ പ്രവര്‍ത്തനം ചെയ്യുകയാണ്.
ഭീഷണി ബിജെപി കണ്ടിട്ടുണ്ട്. പിണറായി വിജയന് എങ്ങനെയാണോ പോകാന്‍ ആഗ്രഹിക്കുന്നോ അതേ രീതിയില്‍ തന്നെ നമ്മളും മുന്നോട്ട് പോകുമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.