New Update
/sathyam/media/post_attachments/1M0E7m0PC2AEhsXP4ny8.jpg)
കുവൈറ്റ്:ഒഐസിസി അബ്ബാസിയ ഓഫീസിൽ വച്ച് ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ ഡിസിസി പ്രസിഡന്റ് കെപിസിസി ജനറൽ സെക്രട്ടറി മുതലായ മേഖലകളിൽ സ്തുത്യർഹ സേവനം അനുഷ്ഠിച്ചിരുന്ന കെ. സുരേന്ദ്രൻന്റെ ഒന്നാം ചരമ വാർഷിക അനുസ്മരണ സമ്മേളനം നടത്തി.
Advertisment
ജോസഫ് മാത്യു അധ്യക്ഷൻ ആയ സമ്മേളനത്തിൽ ഒഐസിസി കണ്ണൂർ ജനറൽ സെക്രട്ടറി ഷോബിൻ സണ്ണി സ്വാഗതം പറഞ്ഞു. ഒഐസിസി ദേശീയ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര അനുസ്മരണ സമ്മേളനംഉൽഘാടനം ചെയ്തു.
ഒഐസിസി നേതാക്കളായ ജോബിൻ ജോസ്, സൂരജ് കണ്ണൻ, രാജേഷ് ബാബു, രജിത്ത് തൊടീക്കളം, അരുൺ ചന്ദ്രൻ എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി. ചടങ്ങിൽ സന്നിഹിതരായവർ പുഷ്പാർച്ചന നടത്തി.
ഇല്യാസ് പൊതുവാച്ചേരി നന്ദി പറഞ്ഞ് ചടങ്ങുകൾ പര്യവസാനിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us