New Update
/sathyam/media/post_attachments/tNP9PEyoibXhuOPdhOdP.jpg)
ചെങ്ങന്നൂര്‍: കുവൈറ്റിലെ പ്രമുഖ സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകന്‍ തോമസ് മാത്യു കടവിലിന്റെ പിതാവ് കടവില്‍ മത്തായി തോമസ് (88) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് പുത്തന്‍കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും.
Advertisment
ഇന്ത്യന്‍ ആര്‍മിയിലും കെഎസ്ആര്‍ടിസിയിലും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പരേതയായ കുഞ്ഞൂഞ്ഞമ്മ തോമസാണ് ഭാര്യ. മക്കള്‍: തോമസ് മാത്യു കടവില്‍ (കുവൈറ്റ്, ലോകകേരളസഭാംഗം), ജോജി തോമസ് (യുഎഇ), ജോര്‍ജി തോമസ് (യുഎസ്എ), ജേക്കബ് കടവില്‍ (കുവൈറ്റ്), പരേതനായ ഷാജി തോമസ്. മരുമക്കള്‍: ലൂസി തോമസ് മാത്യു (കുവൈറ്റ്), ജോര്‍ജ് തോമസ് (യുഎഇ), റീന തോമസ് (യുഎസ്എ), സുമി ജേക്കബ് (കുവൈറ്റ്), ലിസ ഷാജി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us