/sathyam/media/post_attachments/FnxYxylHVQyUNcgfqxrJ.jpg)
കടുവ മികച്ച പ്രതികരണം നേടി തീയെറ്ററുകളില്‍ മുന്നേറുമ്പോള്‍ സിനിമ കണ്ട് പ്രേക്ഷകരും ആവേശത്തിലാണ്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സിനിമയുടെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുമ്പോള്‍ കുര്യാച്ചന്റെ പിതാവ് കോരുത് മാപ്പിളയുടെ കഥയകുമോയെന്നാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്.
കുര്യാച്ചന്‍റെ അപ്പന്‍ കോരുതായി മമ്മൂട്ടിയുടെ ഛായാചിത്രമാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്.മമ്മൂട്ടിയുടെ ഛായാചിത്രത്തിന് കിടിലന്‍ ലുക്കാണ് എന്നതും പാലായിലെ സമ്പന്നനായ പ്രമാണിയായി താരം എത്തിയാല്‍ പൊളിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.
ഈ കഥയില്‍ കോരുത് ഇല്ലെങ്കിലും അതിശക്തനായ പിതാവിന്‍റെ ശക്തനായ മകനാണ് കുര്യാച്ചന്‍ , സര്‍ സിപിക്കെതിരെ പട പൊരുതകയും പള്ളിവികാരിയുടെ ചെകിട് അടിച്ച് പൊട്ടിക്കുകയും ചെയ്ത കോരുത് കടുവയിലെ അദ്യശ്യ സാന്നിധ്യമാണ്. ഷാജി കൈലാസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹമാണ്.
ഇനി അടുത്ത ഭാഗം അപ്പന്‍ കോരുതിന്റെ കഥയില്‍ മമ്മൂട്ടി എത്തിയാല്‍ അത് മമ്മൂട്ടി ആരാധകര്‍ക്കും വലിയ ആവേശം നല്‍കും. ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയാ മേനോനും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന് തീയെറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ ഒരു ഭാഗം കൊണ്ട് തീരില്ലെന്ന സൂചനകള്‍ നല്‍കിയാണ് കടുവ അവസാനിക്കുന്നത്.