കൈത്താങ്ങ് കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റ് ഭവന നിർമ്മാണം പൂർത്തിയായി

New Update

publive-image

Advertisment

ഒറ്റപ്പാലം: കൈത്താങ്ങ് കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റും, സിപിഎം ഒറ്റപ്പാലം നവ മാധ്യമ കൂട്ടായ്മയും
സഹകരിച്ച്  നിര്‍മ്മിച്ച 'കൈത്താങ്ങ് ഭവനം' മേയ് 27ന്‌ മുൻ എംഎൽഎയും കൈത്താങ്ങ് കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റ് രക്ഷാധികാരിയുമായ എം. ഹംസ അതിന്റെ അവകാശികൾക്ക്  കൈമാറിയതായി കൈത്താങ്ങ് കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റ് ട്രസ്റ്റി കബീർ, ചെയർമാൻ അഷ്കർ, ട്രഷറർ ഷാജി എന്നിവർ അറിയിച്ചു.  സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനായിരുന്നു തറക്കല്ലിടല്‍ ചടങ്ങ്‌ നിര്‍വഹിച്ചത്.

നാല് വർഷങ്ങൾക്ക് മുൻപ് ഒറ്റപ്പാലത്തും പരിസര പ്രദേശങ്ങളിലുമുള്ള പ്രവാസികളും, സ്വദേശികളായ നിരവധി ആളുകളും ചേർന്ന് രൂപീകരിച്ച ഒട്ടനവധി സേവന പ്രവർത്തനങ്ങൾ നടത്തുന്ന ചാരിറ്റി ട്രസ്റ്റ് ആണ് കൈത്താങ്ങ് കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റ്.

ഒറ്റപ്പാലത്തേയും പരിസര പ്രദേശങ്ങളിലേയും അശരണരായ ആളുകൾക്ക് ഇടയിൽ  ചികിത്സാ സഹായം, ഭക്ഷണ വിതരണം, തയ്യൽ മെഷീനുകൾ, വികലാംഗർക്ക് മുചക്ര വാഹന വിതരണം, രക്തദാനം എന്നിവയെല്ലാം വർഷങ്ങളായി കൈത്താങ്ങ് കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തകർ നടത്തി കൊണ്ടിരിക്കുന്നു.

Advertisment