കല (ആർട്ട്) കുവൈറ്റ് - 'നിറം 2020’ സമ്മാനദാനം ഇന്ത്യൻ അംബാസിഡർ സിബി ജോർജ് നിർവഹിച്ചു

New Update

publive-image

കുവൈറ്റ്: ശിശുദിനത്തോടനുബന്ധിച്ച് കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികള്‍ക്കായി നവംബർ13-നു "നിറം2020" എന്നപേരിൽ അമേരിക്കൻ ടൂറിസ്റ്ററുമായി സഹകരിച്ച് കല (ആർട്ട്) കുവൈറ്റ് സംഘടിപ്പിച്ച ഓൺലൈൻ ചിത്രരചന മത്സരത്തിലെ വിജയികൾക്കുള്ള ഫലകങ്ങളും മെഡലുകളും സർട്ടിഫിക്കറ്റും ഇന്ത്യൻ എംബസ്സിയിൽവെച്ച് അംബാസിഡർ സിബി ജോർജ് കുട്ടികൾക്ക് നൽകി. ഡിസംബർ 29-ന് ചൊവ്വാഴ്ച വൈകീട്ട് 4 -ന് ആയിരുന്നു ചടങ്ങ്.

Advertisment

publive-image

പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികള്‍ക്കായി കല (ആർട്ട്) കുവൈറ്റ് കഴിഞ്ഞ 16 വർഷമായി സംഘടിപ്പിച്ചുവരുന്ന നിറം ചിത്രരചനാ മത്സരത്തിൽ ഈ വര്ഷം 24 ഇന്ത്യൻ സ്കൂളുകളിൽനിന്നായി 2800 ൽ പരം കുട്ടികൾ പങ്കെടുത്തിരുന്നു.

publive-image

ഓവറാൾ ചാമ്പ്യൻഷിപ്പ് ഒന്നാം സ്ഥാനം നേടിയ ഭാരതീയ വിദ്യാഭവൻ അബ്ബാസിയക്കുവേണ്ടി പ്രിൻസിപ്പൽ ടി.എച്ച് പ്രേംകുമാറും, രണ്ടാം സ്ഥാനം നേടിയ ഫഹഹീൽ അൽ-വതനീ ഇന്ത്യൻ പ്രൈവറ്റ് സ്കൂള്‍, അഹ്മദിക്കുവേണ്ടി ആർട്ട് ടീച്ചർ നാഗേശ്വരറാവുവും, മൂന്നാം സ്ഥാനം നേടിയ ലേണേഴ്സ് ഓൺ അക്കാദമിക്കുവേണ്ടി ആർട്ട് ടീച്ചർ ശശി കൃഷ്ണനും ഫലകങ്ങൾ അംബാസിഡറിൽനിന്നും സ്വീകരിച്ചു.

publive-image

കല (ആര്ട്ട്) കുവൈറ്റിന്റെ സ്ഥാപകാംഗവും ഉപദേഷ്ടാവും ആയിരുന്ന സി. ഭാസ്കരന്റെ സ്മരണക്കായി ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളിനായി ഏർപ്പെടുത്തിയ സി. ഭാസ്കരൻ മെമ്മോറിയൽ ട്രോഫി കരസ്ഥമാക്കിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ, അബ്ബാസിയക്കുവേണ്ടി ആർട്ട് ടീച്ചർ ടി. രവീന്ദ്രനും അംബാസിഡറിൽ നിന്നും ട്രോഫി സ്വീകരിച്ചു.

publive-image

നിറം-2020 ന്റെ വിധികർത്താക്കളും ആർട്ടിസ്റ്റുമാരും ആയ ശശികൃഷ്ണൻ, ജോൺ മാവേലിക്കര, സുനിൽ കുളനട, രെജീഷ് സുദിന എന്നിവരെയും അംബാസിഡർ മൊമെന്റോ നൽകി ആദരിച്ചു.

publive-image

ഒന്നും രണ്ടും മൂന്നും സമ്മാനാർഹർക്ക് സർട്ടിഫിക്കറ്റും മെഡലും മെമെന്റോയും അമേരിക്കൻ ടൂറിസ്റ്റർ സ്പോൺസർ ചെയ്ത ബാഗും കൂടാതെ ഒന്നാം സമ്മാനർഹർക്ക് സ്വര്‍ണ നാണയവും വിതരണം ചെയ്യുകയുണ്ടായി.

publive-image

വിവിധ ഗ്രൂപ്പുകളിലായി പങ്കെടുത്ത മത്സരത്തിൽ അദ്വിക് നായക്, ആബെൽ അലക്സ്, നിവേത ജിജു, റീഡഷിമാസ്ഹുഡ, ഷാഹുൽ ഹമീദീൻ തംസുദീൻ എന്നിവർ ഒന്നാം സമ്മാനവും, ബേസിൽ ജോജി, അദ്വീത അരവിന്ദൻ, മൃദുല രവീന്ദ്രൻ, ആൽഡിൻ ബിനോയ്, യൂനിസ്ഡിൻ ജെൻ, മരിയൽ ജെറാൾഡ് എന്നിവർ രണ്ടാം സമ്മാനവും, പതിക് ജിഗ്നേഷ്, ഡിയോൺ ജെയ്സൺ, അകെയ്ൻ മിൻസുക, സാധന സെന്തിൽ നാഥൻ, സിദ്ധാർത്ഥ് കെ. വിനോദ്, എയ്ഞ്ചൽ മേരി തോമസ്, സാന്ദ്ര സിബിച്ചൻ, നഫീസത്ത് റവാൻ എന്നിവർ മൂന്നാം സമ്മാനവും നേടി.

publive-image

കല (ആർട്ട്)  കുവൈറ്റ് പ്രസിഡന്‍റ്  മുകേഷ് വിപി, ജനറൽ സെക്രട്ടറി ശിവകുമാർ, നിറം ജനറൽ കൺവീനർ ജെയ്സൺ ജോസഫ്, ട്രെഷറർ ഹസ്സൻകോയ, വൈസ് പ്രസിഡന്‍റ് അമ്പിളി രാഗേഷ്, പ്രവർത്തക സമിതി അംഗങ്ങളായ സുനിൽ കുമാർ, രാഗേഷ് പറമ്പത്ത്, അഷ്റഫ് വിതുര എന്നിവർ പരിപാടി നിയന്ത്രിച്ചു.

kuwait news
Advertisment