New Update
/sathyam/media/post_attachments/wjhQGIRD20CPMfkT7YUi.jpg)
കുവൈറ്റ്:കവിയും ഗാന രചയിതാവുമായ അനിൽ പനച്ചൂരാൻറെ വിയോഗത്തിൽ കല(ആർട്) കുവൈറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. മലയാള ഗാനാസ്വാദകരുടെ മനസ്സിൽ വിപ്ലവവും ആവേജ്വലവുമായ വരികൾകൊണ്ട് മറക്കാനാവാത്ത ഇടം സമ്പാദിച്ച ഭാവനാസമ്പുഷ്ടനായ കവിയാണ് അനിൽ പനച്ചൂരാൻ.
Advertisment
മലയാള കാവ്യശാഖക്കും സാംസ്‌കാരിക - ചലച്ചിത്ര മേഖലക്കും നികത്താനാവാത്ത നഷ്ടമാണ്
അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും അനിൽ പനച്ചൂരാൻറെ പാട്ടുകൾ
മലയാളിയുടെ മനസ്സിൽ എന്നും നിലനില്ക്ക്കുമെന്നും കല (ആർട്ട്) കുവൈറ്റ് പ്രസിഡന്റ് മുകേഷ്, ജനറൽ സെക്രട്ടറി ശിവകുമാർ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us