കുടുംബത്തിലെ സാമ്പത്തികസ്ഥിതി മോശം: കലാഭവന്‍ മണിയുടെ സഹോദരന്‍

New Update

എല്ലാമെല്ലാമായിരുന്ന മണി ചേട്ടന്‍ തങ്ങളെ വിട്ടുപോയശേഷം കുടുംബത്തിലെ സാമ്പത്തിക അവസ്ഥ വളരെ പരിതാപകരമാണെന്ന് കലാഭവന്‍ മണിയുടെ അനുജന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍.

Advertisment

publive-image

സഹായം ചോദിച്ചെത്തുന്നവര്‍ക്ക് വാരിക്കോരി നല്‍കിയ കലാഭവന്‍ മണിയുടെ സഹോദരങ്ങള്‍ ഇപ്പോള്‍ നാഥനില്ലാത്ത അവസ്ഥയിലാണെന്നും, മണിയുടെ സഹോദരന്‍ എന്ന പ്രൗഡിയില്‍ നില്‍ക്കാന്‍ പാടുപെടുകയാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

''പുറംലോകം കാണുന്നതല്ല ഞങ്ങളുടെ ജീവിതം. ചേട്ടന്‍ പോയശേഷം ഞങ്ങള്‍ എങ്ങനെയാണ് ജീവിക്കുന്നതെന്ന് ആരും അറിയുന്നില്ല. വളരെ പരിതാപകരമാണ് സാമ്പത്തിക സ്ഥിതി. ഇനി എല്ലാം ഈശ്വരന്‍ നിശ്ചയിക്കട്ടെ. തറവാട് വീടിനു മുന്നില്‍ കാണുന്ന ഇരുനില വീട് കണ്ട് തെറ്റിദ്ധരിച്ച് സഹായം ചോദിച്ച് ആളുകള്‍ അങ്ങോട്ടേക്ക് പോകാറുണ്ട്.

ഒടുവില്‍ ആ വീട്ടുകാര്‍ ഗേറ്റു പൂട്ടി. ഞങ്ങളുടെ വീടും ചുറ്റുപാടും കാണുമ്പോള്‍ വന്നവര്‍ അതിശയിക്കും. ചേട്ടന്റെ സ്വത്ത് മുഴുവന്‍ എന്റെ കൈയിലാണെന്ന് കരുതുന്നവരുണ്ട്. തെറ്റായ വിവരങ്ങള്‍ കേള്‍ക്കുമ്പോള്‍ വിഷമമുണ്ട്. പോയ നാലു വര്‍ഷം കൊണ്ട് കുറേപേരുടെ തെറ്റിദ്ധാരണ മാറി''- രാമകൃഷ്ണന്‍ പറയുന്നു.

കലാഭവന്‍ മണിക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെന്നും, എന്നാല്‍ അവസാനകാലത്ത് എത്തിയ ചിലര്‍ അവരെ അടുപ്പിച്ചില്ലെന്നും അത്തരക്കാരുടെ കെണിയില്‍ കുടുങ്ങിയാണ് ചേട്ടന്‍ പോയതെന്ന് ഉറച്ചു വിശ്വസിക്കുന്നതായും രാമകൃഷ്ണന്‍ പറയുന്നു. ഒരു സിനിമാ മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് രാമകൃഷ്ണന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

kalabhavanmani rlv ramakrishnan
Advertisment