New Update
കുവൈറ്റ് സിറ്റി: ഇന്ത്യ - കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ 60ാം വാർഷികത്തിന്റെ ഭാഗമായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഇന്ത്യൻ എംബസിയുമായി സഹകരിച്ച് നടത്തുന്ന രക്തദാന ക്യാമ്പ് വെള്ളിയാഴ്ച രാവിലെ 08:00മണിക്ക് അദാൻ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ വെച്ചു നടത്തും.
Advertisment
രക്തദാന ക്യാമ്പിൽ പേരുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള കല കുവൈറ്റിന്റെ പ്രവർത്തകർ രക്തം ദാനം ചെയ്യുമെന്ന് കല കുവൈറ്റ് പ്രസിഡണ്ട് ജ്യോതിഷ് ചെറിയാൻ ജനറൽ സെക്രട്ടറി സി.കെ നൗഷാദ് എന്നിവർ പത്ര കുറിപ്പിൽ പറഞ്ഞു.