ഫിലിം ഡസ്ക്
Updated On
New Update
Advertisment
അഭിഷേക് വര്‍മ്മന്‍ സംവിധാനം നിര്‍വഹിക്കുന്ന ബോളിവുഡ് ചിത്രമാണ് കലങ്ക്. വരുണ്‍ ധവാന്‍ പ്രധന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ആലിയ ഭട്ട്, ആദിത്യ റോയ് കപൂര്‍, സൊനാക്ഷി സിന്‍ഹ, സഞ്ജയ്ദത്ത്, മാധുരി ദീക്ഷിത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്. ഇപ്പോഴിതാ ഭാഷാഭേദമന്യേ ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് കലങ്കിലെ പുതിയ വീഡിയോ ഗാനം. വരുണ്‍ ധവാനാണ് ഗാനരംഗത്ത് നിറഞ്ഞു നില്‍ക്കുന്നത്. നാല് ദിവസങ്ങള്‍ക്കൊണ്ട് രണ്ട് കോടിയിലധികം ആളുകള്‍ ഈ വീഡിയോ ഗാനം കണ്ടുകഴിഞ്ഞു.
അമിതാഭ് ഭട്ടാചാര്യയുടേതാണ് ഗാനത്തിലെ വരികള്‍. പ്രീതം സംഗീതം പകര്‍ന്നിരിക്കുന്നു. അര്‍ജിത് സിങും നീതി മോഹനും ചേര്‍ന്നാണ് ആലാപനം. കരണ്‍ ജോഹറാണ് ചിത്രത്തിന്റെ നിര്‍മ്മാണം.