ഫിലിം ഡസ്ക്
Updated On
New Update
Advertisment
അഭിഷേക് വര്‍മ്മന്‍ സംവിധാനം നിര്‍വഹിക്കുന്ന ബോളിവുഡ് ചിത്രമാണ് കലങ്ക്. വരുണ്‍ ധവാന്‍ പ്രധന കഥാപാത്രമായി എത്തുന്നു. ചിത്രത്തില്‍ ആലിയ ഭട്ട്, ആദിത്യ റോയ് കപൂര്‍, സൊനാക്ഷി സിന്‍ഹ, സഞ്ജയ്ദത്ത്, മാധുരി ദീക്ഷിത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്.
ഘര്‍ മോര്‍ പര്‍ദേസിയ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ശ്രേയ ഘോഷാലും വൈശാലി മഹദയും ചേര്‍ന്നാണ് ആലാപനം. അമിതാഭ് ഭട്ടാചാര്യയാണ് ഗാനത്തിലെ വരികള്‍ രചിച്ചിരിക്കുന്നത്. ആലിയ ഭട്ടും മാധുരു ദീക്ഷിതുമാണ് പുതിയ ഗാനരംഗത്ത് നിറഞ്ഞു നില്‍ക്കുന്നത്. ആലിയ ഭട്ടിന്റെ മനോഹരമായ നൃത്തച്ചുവടുകള്‍ തന്നെയാണ് ഗാനരംഗത്തെ മുഖ്യ ആകര്‍ഷണം. പ്രിതം ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.