കലങ്കി’ന്റെ ട്രെയ്‌ലർ

author-image
ഫിലിം ഡസ്ക്
New Update

publive-image

കലങ്ക് എന്ന ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. മനോഹരമായ നൃത്തരംഗങ്ങളും ദൃശ്യവിസ്മയങ്ങളും കൊണ്ട് ആരാധക ഹൃദയം കീഴടക്കുന്ന രീതിയിലാണ് ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. ഇന്നലെ പുറത്തുവിട്ട ട്രെയ്‌ലർ ഇതിനോടകം ഒരു കോടിയിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.

Advertisment

വരുൺ ധവാൻ പ്രധാന കഥാപാത്രമായി വേഷമിടുന്ന ചിത്രത്തിൽ ആലിയ ഭട്ട്, ആദിത്യ റോയ് കപൂർ, സൊനാക്ഷി സിൻഹ, സഞ്ജയ് ദത്ത്, മാധുരി ദീക്ഷിത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്.

സ്വാതന്ത്രത്തിന് മുൻപുള്ള കഥ പറയുന്ന ചിത്രമാണ് കലങ്ക്. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് ടീസർ കണ്ടിരിക്കുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന രീതിയിലാണ് ടീസർ നിർമ്മിച്ചിരിക്കുന്നത്.

Advertisment