അഭിഷേക് വർമ്മൻ സംവിധാനം നിർവഹിക്കുന്ന ബോളിവുഡ് ചിത്രം ‘കലങ്കി’ന്റെ ടീസർ പുറത്തിറങ്ങി. വരുൺ ധവാൻ പ്രധാന കഥാപാത്രമായി വേഷമിടുന്ന ചിത്രത്തിൽ ആലിയ ഭട്ട്, ആദിത്യ റോയ് കപൂർ, സൊനാക്ഷി സിൻഹ, സഞ്ജയ് ദത്ത്, മാധുരി ദീക്ഷിത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്.
സ്വാതന്ത്രത്തിന് മുൻപുള്ള കഥ പറയുന്ന ചിത്രമാണ് കലങ്ക്. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് ടീസർ കണ്ടിരിക്കുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന രീതിയിലാണ് ടീസർ നിർമ്മിച്ചിരിക്കുന്നത്.
പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് കരൺ ജോഹറിന്റെ പിതാവ് യാഷ് ജോഹർ കണ്ട സ്വപ്നമാണ് കലങ്ക് എന്ന ചിത്രമെന്നും. അതുകൊണ്ടുതന്നെ ഈ ചിത്രത്തെ പ്രഗത്ഭനായ ഒരു സംവിധായകന്റെ കൈകളിൽ ഏൽപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കരൺ ജോഹർ അഭിപ്രായപ്പെട്ടു.