കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് സന്ദർശിച്ചു

New Update

publive-image

കൽബ (ഷാർജ):ദുബൈ ഇന്ത്യ കോൺസുലെറ്റിലെ പുതിയ പാസ്പോർട്ട് / അറ്റസ്സ്റ്റേഷൻ വിഭാഗം മേധാവി കോൺസൽ രാംകുമാർ തങ്കരാജ്, വൈസ് കോൺസൽ ആശിഷ് ദബ്ബാസ് എന്നിവർ യുഎഇയിലെ കിഴക്കൻ പ്രദേശത്തെ പ്രഥമ അംഗീകൃത ഇന്ത്യൻ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് സന്ദർശിച്ചു.

Advertisment

ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ ,ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ് എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ക്ലബ്ബിൽ നടന്നു വരുന്ന കോൺസൽ സേവനങ്ങളെ കുറിച്ചും പാസ്പോർട് സേവന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചും അവർ ചോദിച്ചു അറിഞ്ഞു.

ക്ലബ്ബിന്റെ പ്രവത്തനങ്ങളിൽ വിശേഷാൽ കോവിഡ് മഹാമാരി കാലത്തെ സേവന സന്നദ്ധ പ്രവർത്തനങ്ങളിൽ വളരെ അധികം സംതൃപ്തി രേഖപ്പെടുത്തുകയും ആശംസകൾ അറിയിക്കുകയും ക്ലബ്ബിന്റെ എല്ലാ നല്ല പ്രവർത്തനങ്ങൾക്കും ഇന്ത്യൻ കോൺസുലേറ്റിന്റെ പിന്തുണ അറിയിക്കുകയും ചെയ്തു.

ക്ലബ്ബിന്റെ പുതിയ ആസ്ഥാനം നടന്നു കണ്ടു. സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കയാണ്. കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് പ്രവർത്തനം 35 വർഷം പിന്നിടുകയാണ്. സമൂഹത്തിന്റെ നിസീമമായ സഹായവും സഹകരണവുമാണ് ഈ സംഘടനയെ മുന്നോട്ടു നയിക്കുന്നത്.

sharjah news
Advertisment