/sathyam/media/post_attachments/zg8oHPBLUR2o79Oka7b9.jpg)
ബാലതാരമായി എത്തി മലയാളത്തിലും തമിഴിലും ഒരുപോലെ സജീവമായ നടനാണ് കാളിദാസ് ജയറാം. മാതാപിതാക്കൾക്ക് പിന്നാലെ സിനിമയിലെത്തിയ കാളിദാസ് അച്ഛൻ ജയറാമിനെപ്പറ്റി പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ നച്ചത്തിരത്തിന്റെ പ്രേമോഷൻ്‍റെ ഭാഗമായി ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് കാളിദാസ് ജയറാം മനസ് തുറന്നിരിക്കുകയാണ്.
താൻ അഭിനയിച്ചതിൽ ഏറ്റവും ഹിറ്റ് ചിത്രങ്ങളായിരുന്നു പാവകഥൈകളും വിക്രവും. ഈ രണ്ട് ചിത്രങ്ങളും അച്ഛൻ കണ്ടിട്ടില്ലെന്നാണ് കാളിദാസ് പറയുന്നത്. അപ്പ കുറച്ച് ഇമോഷണലാണ് അതുകൊണ്ടാണ് അദ്ദേഹം ഈ സിനിമകൾ കാണാത്തത്. രണ്ട് ചിത്രത്തിലും താൻ മരിക്കുന്നുണ്ട്. അതാകാമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ചിത്രങ്ങളും അമ്മ മാത്രമെ കണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്റെ വീട് അപ്പൂന്റേം എന്ന സിനിമയും അപ്പ മുഴുവൻ കണ്ടിട്ടില്ല. ചെറുപ്പത്തിൽ പോലും സിനിമയിലെ സംശയങ്ങളൊക്കെ ചോദിച്ച് അപ്പയുടേയും അമ്മയുടേയും അടുത്ത് ചെന്നാൽ പോലും നല്ല അടികിട്ടുമായിരുന്നു. ഇപ്പോഴും വീട്ടിൽ സിനിമ അധികം ചർച്ച ചെയ്യാറില്ല. അപ്പയുടേയും അമ്മയുടേയും വർക്ക് കണ്ട് തന്നെ നമുക്ക് കുറെ പഠിക്കാനുണ്ടെന്നും കാളിദാസ് പറയുന്നു.
കാളിദാസ് ജയറാം നായകനാകുന്ന പുതിയ തമിഴ് ചിത്രമാണ് നച്ചത്തിരം നഗര്‍ഗിരത്. പാ രഞ്‍ജിത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 31ന് ചിത്രം തിയേറ്ററുകളില്‍ എത്തും. കലൈയരശന്‍, ഹരി കൃഷ്‍ണന്‍, സുബത്ര റോബര്‍ട്ട്, ‘സര്‍പട്ട പരമ്പരൈ’ ഫെയിം ഷബീര്‍ കല്ലറയ്ക്കല്‍ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
തെന്‍മ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം എ കിഷോര്‍ കുമാര്‍ ആണ്. എഡിറ്റിംദഗ് സെല്‍വ ആര്‍ കെ. നീലം പ്രൊഡക്ഷന്‍സ്, യാഴി ഫിലിംസ് എന്നീ ബാനറുകളില്‍ പാ രഞ്‍ജിത്ത്, വിഘ്‍നേശ് സുന്ദരേശന്‍, മനോജ് ലിയോണല്‍ ജാണ്‍സണ്‍ എന്നിവരാണ് നിര്‍മ്മാണം. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സിനിമയുടെ ചിത്രീകരണം അവസാനിച്ചത്.