/sathyam/media/post_attachments/yeOFCVTmj6HkXnfsL3fp.jpg)
പാലക്കാട്: മഹാമാരിയുടെ രണ്ടാം തരംഗത്തെ തുടർന്നുള്ള പ്രതിസന്ധിക്കിടെയാണ് ലോക പരിസ്ഥിതി ദിനവും പരിസ്ഥിതി വാരവും ആചരിക്കുന്നത്. എന്നാൽ പരിസ്ഥിതി സ്നേഹം കേവലം ജൂൺ മാസത്തിൽ മാത്രം പ്രകടിപ്പിക്കുന്ന രീതിയല്ല കല്ലടിക്കോട് റോട്ടറി ക്ലബ്ബ് പ്രവർത്തകർക്ക്.
പരിസ്ഥിതി പുനഃസ്ഥാപിക്കാൻ നട്ട തൈകൾ പരിപാലിച്ചും പുതിയവ നട്ടും വേറിട്ട രീതിയിലാണ് ക്ലബ്ബ് പ്രവർത്തകർ സാമൂഹ്യ പ്രതിബദ്ധത നിറവേറ്റുന്നത്. വാക്കോട് മേഖലയിൽ
കാഞ്ഞിരപ്പുഴ കനാൽ തീരത്ത് കഴിഞ്ഞ മൂന്നു വർഷം മുമ്പ് നട്ട് ഇപ്പോൾ വളർന്നു നിൽക്കുന്ന
നൂറിലേറെ മരങ്ങളാണ് ഇവർ പരിപാലിച്ചു വരുന്നത്.
കൂടാതെ ജൂൺ മാസത്തിലെ പരിസ്ഥിതി പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ തൈകൾ നടുകയും ചെയ്തു. പരിസ്ഥിതി പുനഃസ്ഥാപനത്തിലുള്ള ഏകമാർഗം പരിസ്ഥിതി പരിപാലനം തന്നെയാണെന്ന് ഇവർ കരുതുന്നു.
റോട്ടറി ക്ലബ്ബ് അംഗങ്ങളായ ആദർശ്കുര്യൻ,തുഷാർ വി.കെ,ജെറിൻ ടോം,ഷിജു ജോർജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വൃക്ഷതൈ നടീലും പരിപാലനവും.