ചരിത്രപ്രസിദ്ധമായ കൽപ്പാത്തി തേരിന് കൊടി ഉയർന്നു 

New Update

publive-image

പാലക്കാട്:ഇനി കല്പാത്തി തേരിൻറെ ഉത്സവ നാളുകൾ .രാവിലെ 10 30 നും പതിനൊന്നിനും ഇടയിൽ ഉള്ള മുഹൂർത്തത്തിൽ വേദമന്ത്ര ധ്വനികളോടേയും പൂജകളോടേയും കൽപ്പാത്തി തേരിന് കൊടിയേറി. അഗമശാസ്ത്ര നിപുണരായ പ്രഭുദേവ സേനാപതി, രത്ന സഭാവതി ശിവാചാര്യ എന്നീ പൂജാരിമാരുടെ നേതൃത്വത്തിലാണ് കൊടിയേറ്റ പൂജകൾ നടന്നത് .

Advertisment

10 30 ന് ശേഷമുള്ള ശുഭമുഹൂർത്തത്തിൽ ദ്വജാരോഹണത്തോടു കൂടി ആരംഭിച്ച ഉത്സവം നവംബർ 17ന് രാവിലെ 9 നും 10. 30 ലും മധ്യേയുള്ള മുഹൂർത്തത്തിൽ അവരോഹണത്തോടുകൂടി കൽപ്പാത്തി തേര് സമാപിക്കുന്നു .ഇന്നു വൈകിട്ട് 7 മണിക്ക് നട തുറക്കൽ യാഗശാല പൂജ ഗ്രാമപ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും. നാളെ പ്രശസ്തമായ സംഗീതോത്സവം ആരംഭിക്കുo

വിശാലാക്ഷീസമേത വിശ്വനാഥസ്വാമിക്ഷേത്രം, പുതിയകല്പാത്തി മന്തക്കര ഗണപതിക്ഷേത്രം, പഴയകല്പാത്തി ലക്ഷ്മീനാരായണപെരുമാൾ ക്ഷേത്രം, ചാത്തപ്പുരം പ്രസന്നമഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ രഥോത്സവത്തിന് കൊടിയേറിയത്.നവംബർ 14, 15, 16 തീയതികളിലാണ് ചരിത്ര പ്രസിദ്ധമായ കല്പാത്തി രഥോത്സവം. വിദേശീയരടക്കം ഒട്ടേറെ പേർ രഥോത്സവത്തിന് സാക്ഷിയാകും.

തേര് കടകളും രഥോത്സവത്തിന്റെ പ്രത്യേകതകളാണ് . വരും ദിവസങ്ങളിൽ കൽപ്പാത്തി അഗ്രഹാരങ്ങൾ ജനസാഗരമായി മാറും. അവസാന ദിവസം ദേവരങ്ങൾ സംഗമിക്കുമ്പോൾ, രഥംവലിച്ച് പുണ്യം നേടാൻ പതിനായിരക്കണക്കിനു് ഭക്തർ അഗ്രഹാര വീഥികളിൽ നിറഞ്ഞുനിൽക്കും. ഗജവീരന്മാരായിരിക്കും രഥം തള്ളാൻ സഹായിക്കുക

Advertisment