വാലന്‍റൈന്‍സ് ദിനാഘോഷത്തിനായി സ്പെഷല്‍ ജൂവലറി എഡിഷനുമായി കല്യാണ്‍ ജൂവലേഴ്സ് ! ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പത്ത് ശതമാനം ഇളവ് !

New Update

publive-image

Advertisment

കൊച്ചി: കല്യാണ്‍ ജൂവലേഴ്സ് വാലന്‍റൈന്‍സ് ദിനാഘോഷത്തിനായി പ്രത്യേകം രൂപപ്പെടുത്തിയ ലിമിറ്റഡ് എഡിഷന്‍ ആഭരണനിര അവതരിപ്പിക്കുന്നു. നേരിയ മാലകളിലുള്ള ഡയമണ്ടും റൂബിയും പതിപ്പിച്ച ലേസര്‍ കട്ട് പെന്‍ഡന്‍റുകളും പ്രഷ്യസ് സ്റ്റോണുകള്‍ പതിപ്പിച്ച അഡ്ജസ്റ്റബിള്‍ ബ്രേയ്സ്ലെറ്റുകളും ഉള്‍പ്പെടുന്ന സവിശേഷമായി രൂപപ്പെടുത്തിയ ആഭരണങ്ങളാണ് ഈ ശേഖരത്തിലുള്ളത്.

2021-ലെ ഫാഷന്‍ ട്രെന്‍ഡുകള്‍ക്ക് അനുസൃതമായി 18 കാരറ്റ് സ്വര്‍ണത്തില്‍ ആകര്‍ഷകവും വൈവിധ്യമാര്‍ന്നതുമായ രൂപകല്‍പ്പനയില്‍ തീര്‍ത്ത സവിശേഷമായ ആഭരണങ്ങളാണ് ഈ ശേഖരത്തില്‍.

കരവിരുതാല്‍ തീര്‍ത്ത റോസ്ഗോള്‍ഡ്, ഡയമണ്ട് പതിച്ച പെന്‍ഡന്‍റുകള്‍, ബ്രേയ്സ്ലെറ്റുകള്‍ എന്നിവയും ചില ഡിസൈനുകളില്‍ റൂബികളും ചേര്‍ത്ത ആഭരണങ്ങളാണ് ഈ പ്രത്യേക വാലന്‍റൈന്‍ എഡിഷനിലുള്ളത്.

വാലന്‍റൈന്‍സ് ദിനത്തില്‍ സമ്മാനിക്കുന്നതിന് വിലക്കുറവുള്ളതും ഭാരം കുറഞ്ഞതുമായ ആഭരണങ്ങളും ലിമിറ്റഡ് എഡിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സീസണ്‍ കൂടുതല്‍ സന്തോഷപ്രദമാക്കുന്നതിനായി കല്യാണ്‍ ജൂവലേഴ്സ് ഡയമണ്ട് ആഭരണങ്ങള്‍ക്ക് പത്ത് ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ കല്യാണ്‍ ഷോറൂമുകളില്‍ ഫെബ്രുവരി 15 വരെയാണ് ഈ പ്രത്യേക ഓഫര്‍ ലഭ്യമാവുക.

publive-image

ഓരോ സ്വര്‍ണാഭരണ പര്‍ച്ചേയ്സിനുമൊപ്പം കല്യാണ്‍ ജൂവലേഴ്സിന്‍റെ നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം സ്വന്തമാക്കാം എന്നത് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഗുണകരമാണ്. ഉപയോക്താക്കള്‍ക്ക് ബ്രാന്‍ഡിന്‍റെ പ്രതിബദ്ധത ഉറപ്പുനല്കുന്നതിനായുള്ള കല്യാണിന്‍റെ സവിശേഷമായ ഉദ്യമാണിത്.

കല്യാണ്‍ ജൂവലേഴ്സ് വില്‍പ്പന നടത്തുന്ന ആഭരണങ്ങളെല്ലാം വിവിധ തലങ്ങളിലായി ഗുണമേന്മാ പരിശോധനയ്ക്ക് വിധേയമാകുന്നതും ബിഐഎസ് ഹാള്‍മാര്‍ക്ക് രേഖപ്പെടുത്തിയവയുമാണ്. ഇന്‍വോയ്സില്‍ നല്കിയിരിക്കുന്ന ശുദ്ധിയുടെ മൂല്യം കൈമാറ്റം ചെയ്യുമ്പോഴും മാറ്റിവാങ്ങുമ്പോഴും ഉറപ്പുവരുത്തുന്നതിന് നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം വാഗ്ദാനം നല്കുന്നു. കൂടാതെ സൗജന്യമായി ജീവിതകാലം മുഴുവന്‍ ആഭരണങ്ങള്‍ക്ക് കല്യാണ്‍ ബ്രാന്‍ഡിന്‍റെ ഷോറൂമുകളില്‍നിന്ന് മെയിന്‍റനന്‍സ് ചെയ്യാനുമാവും.

ആധുനികവും പരമ്പരാഗതവുമായ രൂപകല്‍പ്പനയിലുള്ള വൈവിധ്യമാര്‍ന്ന കമ്മലുകള്‍, വളകള്‍, നെക്ലേസുകള്‍ തുടങ്ങിയവയാണ് കല്യാണ്‍ ജൂവലേഴ്സ് അവതരിപ്പിക്കുന്നത്.

ഇന്ത്യയിലെങ്ങുനിന്നുമായി തെരഞ്ഞെടുത്ത നവവധുക്കള്‍ക്കായുള്ള ആഭരണങ്ങളായ മുഹൂര്‍ത്ത്, സവിശേഷമായതും ജനപ്രിയമാര്‍ന്നതുമായ പോള്‍ക്കി ആഭരണബ്രാന്‍ഡായ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആഭരണങ്ങളുടെ ശേഖരമായ മുദ്ര, ടെംപിള്‍ ജൂവലറികളുടെ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ട് ആഭരണങ്ങളുടെ ഗ്ലോ, ഡയമണ്ട് ആഭരണങ്ങള്‍ പോലെയുള്ള സോളിറ്റയറുകള്‍ അടങ്ങിയ സിയാ, അണ്‍കട്ട് ഡയമണ്ടുകള്‍ അടങ്ങിയ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ടുകള്‍ അടങ്ങിയ അപൂര്‍വ, വിവാഹ ഡയമണ്ട് ആഭരണങ്ങളായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകളുടെ ശേഖരമായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ശേഖരമാണ് കല്യാണ്‍ ജൂവലേഴ്സ് ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

kochi news
Advertisment