ഫിലിം ഡസ്ക്
Updated On
New Update
കല്യാണി പ്രിയദര്‍ശൻ നായികയായ തെലുങ്ക് സിനിമയായ രണരംഗവും തമിഴ്റോക്കേഴ്സ് റാഞ്ചി.കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്.
Advertisment
പക്ഷേ ചിത്രം ഓണ്‍ലൈനില്‍ ചോര്‍ന്നു. രണരംഗത്തിന്റെ വ്യാജ പതിപ്പ് തമിഴ്‍റോക്കേഴ്‍സ് പുറത്തുവിട്ടു.
രണരംഗത്തിലെ നായകനായി എത്തിയത് ഷര്‍വാനന്ദ് ആയിരുന്നു. സുധീര്‍ വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്‍തത്. സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന തമിഴ്‍റോക്കേഴ്‍സ് പോലുളള വെബ്‍സൈറ്റുകളെ ബ്ലോക്ക് ചെയ്യാൻ ഡൽഹി ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
സിനിമകള്‍ അനൌദ്യോഗികമായി സ്ട്രീം ചെയ്യുന്ന തമിഴ്‍റോക്കേഴ്‍സ്, ഈസിടിവി, കാത്‍മൂവീസ്, ലൈംടോറന്റ്സ് തുടങ്ങിയ വെബ്‍സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനാണ് ഇന്റര്‍നെറ്റ് സേവനദാതാക്കളോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നത്.