ഫിലിം ഡസ്ക്
Updated On
New Update
Advertisment
പിഎസ് മിത്രന്‍റെ പുതിയ ചിത്രത്തിൽ നായികയായി കല്യാണി പ്രിയദർശൻ. ശിവകാർത്തികേയനാണ് ചിത്രത്തിലെ നായകൻ. അർജുൻ സർജയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. മാർച്ച് 13 ന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കല്യാണിയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. ആദ്യ ചിത്രമായ വാൻ അണിയറയിൽ ഒരുങ്ങുകയാണ്.
https://twitter.com/kalyanipriyan
എന്‍റെ ബക്കറ്റ് ലിസ്റ്റിലെ ആഗ്രഹങ്ങളിൽ പലതും ഒന്നിച്ച് വരുമെന്ന് ഞാനോർത്തില്ല. പിഎസ് മിത്രന്‍റെ ചിത്രത്തിൽ ശിവകാർത്തികേയന്‍റെ നായികയായി അഭിനയിക്കുന്നു. എപ്പോഴും ആഗ്രഹിച്ചിരുന്നെങ്കിലും സാധ്യമാകുമെന്നു കരുതിയിരുന്നില്ല. ഭാഗ്യവതിയാണ് ഞാൻ കല്യാണി ട്വിറ്ററിൽ കുറിച്ചു.