/sathyam/media/post_attachments/P8vCufkQJEa0T0gnKPM0.gif)
തിരുവനന്തപുരം: ചലച്ചിത്ര അവാർഡ് വിതരണ വിവാദത്തിൽ നിർമാതാവ് ജി.സുരേഷ്കുമാറിന് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. വിമർശനങ്ങൾക്ക് പിന്നിൽ രാഷ്ട്രീയലക്ഷ്യമാണെന്ന് കമൽ ആരോപിച്ചു. പുരസ്കാര ജേതാക്കൾക്ക്, അവാർഡുകൾ വിതരണം ചെയ്ത രീതിയെ കുറിച്ച് പരാതിയില്ലെന്നും കമൽ പറഞ്ഞു.
വേദിയിൽ ക്രമീകരിച്ച മേശയിൽ നിന്ന് അവാർഡ് ജേതാക്കൾ പുരസ്കാരശിൽപം സ്വയം എടുക്കുന്ന തരത്തിലായിരുന്നു ഇത്തവണത്തെ ചലച്ചിത്രപുരസ്കാര വിതരണം. ഇതിനെ നിർമാതാവ് ജി.സുരേഷ്കുമാർ അടക്കമുള്ളവർ നിശിതമായി വിമർശിച്ചിരുന്നു. എന്നാൽ വിമർശിക്കുന്നവർക്ക് പല ഉദ്ദേശങ്ങളുമുണ്ടെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ കുറ്റപ്പെടുത്തി. അവാർഡ് വാങ്ങിയവർ ആരും വിമർശനം ഉന്നയിക്കുകയോ പരാതി പറയുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.