/sathyam/media/post_attachments/h0mMX0FcQQSlxEZxCjpI.jpg)
വന്‍ വിജയത്തിലേക്കു നീങ്ങുകയാണ് കമല്‍ഹാസന്‍ നായകനായി എത്തിയ വിക്രം. ചിത്രത്തെ പ്രശംസിച്ചുകൊണ്ട് സിനിമാ മേഖലയില്‍ നിന്നു ഉള്‍പ്പടെ നിരവധി പേരാണ് എത്തിയത്. ഇപ്പോള്‍ വിക്രം സിനിമയുടെ വിജയത്തിനു പിന്നാലെ കമല്‍ഹാസന് അത്താഴവിരുന്ന് ഒരുക്കിയിരിക്കുകയാണ് ചിരഞ്ജീവി. തന്റെ വീട്ടിലേക്കാണ് കമല്‍ഹാസനെ ചിരഞ്ജീവി ക്ഷണിച്ചത്. ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനും ക്ഷണമുണ്ടായിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ ചിരഞ്ജീവി തന്നെയാണ് അത്താഴവിരുന്നൊരുക്കിയ വിവരം ആരാധകരെ അറിയിച്ചത്. വിക്രം ​ഗംഭീര സിനിമയാണെന്നും താരം പറയുന്നുണ്ട്. സംവിധായകന്‍ ലോകേഷ് കനകരാജിനും ക്ഷണമുണ്ടായിരുന്നു. വീട്ടിലെത്തിയ കമല്‍ഹാസനെ പൊന്നാടയണിയിച്ചാണ് ചിരഞ്ജീവി സ്വീകരിച്ചത്.
എന്റെ പ്രിയപ്പെട്ട സുഹൃത്ത് കമല്‍ഹാസന്റെ ചിത്രം വിക്രം വന്‍ വിജയമായതിന്റെ സന്തോഷം സല്ലു ഭായിക്കും ലോകേഷ് കനകരാജിനും ടീമിനുമൊപ്പം ഇന്നലെ രാത്രി എന്റെ വീട്ടില്‍ വച്ച് ആഘോഷിച്ചു. എത്ര ആഴത്തിലുള്ള ത്രില്ലിങ്ങായ ചിത്രമാണ് വിക്രം. ആശംസകള്‍ സുഹൃത്തേ. കൂടുതല്‍ വിജയമുണ്ടാകട്ടെ- ചിരഞ്ജീവി കുറിച്ചു. കമലിന്‍റെ നായക കഥാപാത്രത്തിന്റെ പുനരാവിഷ്കാരമായാണ് ലോകേഷ് ചിത്രം ഒരുക്കിയത്. കമലിനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. സൂര്യയുടെ അതിഥി വേഷവും ശ്രദ്ധ നേടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us