New Update
Advertisment
ചെന്നൈ: തമിഴ് താരവും രാഷ്ട്രീയ നേതാവുമായ കമല്‍ ഹാസന്‍ കാലിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടു. ചെന്നൈയിലെ ശ്രീ രാമചന്ദ്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
വലതുകാലിലെ അസ്ഥിയിലുണ്ടായ അണുബാധയെ തുടര്‍ന്ന് ജനുവരി 19ന് കമല്‍ ഹാസനെ ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. ഒരാഴ്ചയോളം അദ്ദേഹം വീട്ടില്‍ വിശ്രമത്തില്‍ തുടരും. വിശ്രമശേഷം അദ്ദേഹം സിനിമയിലും രാഷ്ട്രീയത്തിലും സജീവമാകുമെന്നാണ് വിവരം.
കഴിഞ്ഞദിവസം കമല്‍ ഹാസന്‍റെ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും അറിയിച്ചിരുന്നു. ഏതാനു വര്‍ഷങ്ങള്‍ക്ക് മുമ്ബുണ്ടായ അപകടത്തില്‍ കമല്‍ ഹാസന് നേരത്തേ കാലില്‍ ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. അതിന്‍റെ തുടര്‍ ശസ്ത്രക്രിയയാണ് നടത്തിയത്.