/sathyam/media/post_attachments/9JlDdvlLrlY19A8rGXhu.jpg)
പാലക്കാട്: ബ്രിട്ടീഷുകാർ ഭരിച്ചു മുടിച്ച ഇന്ത്യയിൽ കർഷകർക്ക് ആത്മാഭിമാനം പകർന്ന നേതാവാണ് കെ. കാമരാജെന്ന് കോൺഗ്രസ് ഒ.ബി.സി.ഡിപ്പാർട്ട്മെൻ്റ് സംസ്ഥാന ചെയർമാൻ
അഡ്വ.സുമേഷ് അച്യുതൻ.
ഒ.ബി.സി ഡിപ്പാർട്ട്മെൻ്റ് ജില്ലാ കമ്മിറ്റി നടത്തിയ കാമരാജ് ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് ഭരണത്തിൽ ഏറ്റവുമധികം ചൂഷണത്തിന് വിധേയരായി നിരാശയിലായ കർഷക സമൂഹത്തെ ഉയിർത്തെഴുന്നേൽപ്പിച്ചത് കാമരാജിൻ്റെ നയങ്ങളും പ്രവർത്തനങ്ങളുമാണ്.
മദ്രാസ് മുഖ്യമന്ത്രിയായിരിക്കെ മലമ്പുഴ ജലസേചന പദ്ധതികളടക്കമുള്ളവ അദ്ദേഹം യാഥാർത്ഥ്യമാക്കിയില്ലായിരുന്നെങ്കിൽ പാലക്കാട് മരുഭൂമിക്കു സമാനമായി മാറിയിട്ടുണ്ടാകും. എത്ര കാലം കഴിഞ്ഞാലും കാമരാജിൻ്റെ ഭരണം മാതൃകയായി നില നിൽക്കുമെന്നും സുമേഷ് അച്യുതൻ അഭിപ്രായപ്പെട്ടു.
ജില്ല ചെയര്മാന് തോണിപ്പാദം വിജയൻ അധ്യക്ഷത വഹിച്ചു . കെ ഭവദാസ് , രതീഷ് പുതുശ്ശേരി തുടങ്ങിയവർ സംസാരിച്ചു.