‘കനകം കാമിനി കലഹം’; വൈറലായി ടീസര്‍ മേക്കിങ് വീഡിയോയും

ഫിലിം ഡസ്ക്
Wednesday, July 21, 2021

നിവിൻ പോളിയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘കനകം കാമിനി കലഹം’.രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ടീസർ അടുത്തിടെ പുറത്തുവന്നിരുന്നു.ടീസർ റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ പത്ത് ലക്ഷം പേരാണ് ടീസർ കണ്ടിരിക്കുന്നത്. ഇപ്പോഴിതാ ടീസറിന്റെ മേക്കിങ്ങ് വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്.

അബ്‌സേഡ് ഹ്യൂമർ പരീക്ഷിക്കുന്ന ചിത്രം കൂടിയാണ് ‘കനകം കാമിനി കലഹം’.59 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ടീസർ ശ്രദ്ധ നേടുകയാണ്.നിവിൻ പോളിയും ഗ്രെയ്സ് ആന്റണിയും ഈജിപ്ഷ്യൻ രാജാവിന്റെയും രാജ്ഞിയുടെയും വേഷ വിധാനത്തിലാണ്.

നിവിന്‍ പോളിക്കൊപ്പം ഗ്രെയ്‌സ് ആന്റണി, വിനയ് ഫോര്‍ട്ട്, സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്‍, വിന്‍സി അലോഷ്യസ് തുടങ്ങിയവരും കഥാപാത്രങ്ങളാവുന്ന സിനിമ പോളി ജൂനിയര്‍ പിക്ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി നിര്‍മിക്കുന്നു.

×