New Update
/sathyam/media/post_attachments/EnTJFzEXIPOLYyauijIo.webp)
കേന്ദ്രഗവണ്മന്‍്റിന്‍്റെ ഹ്രസ്വകാല സൈനികസേവന പദ്ധതിയായ അഗ്നിപഥിന് പിന്തുണയുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. സൈനികസേവനമെന്നത് വെറും ജോലി മാത്രമല്ലെന്നും അതിന് ആഴത്തിലുള്ള അര്‍ഥങ്ങള്‍ ഉണ്ടെന്നും കങ്കണ പറഞ്ഞു. മയക്കുമരുന്നിനും പബ്ജിക്കും അടിമപ്പെട്ട യുവാക്കളെ രക്ഷപ്പെടുത്താന്‍ ഇത്തരം പദ്ധതികള്‍ ആവശ്യമുണ്ടെന്നും താരം പറഞ്ഞു.ഇസ്രായേല്‍ ഉള്‍പ്പടെയുള്ള നിരവധി രാജ്യങ്ങള്‍ സൈനികസേവനം യുവാക്കള്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ചടക്കവും ദേശസ്നേഹവും പോലുള്ള മൂല്യങ്ങള്‍ പഠിക്കാനായിരുന്നു സൈന്യത്തില്‍ ചേര്‍ന്നിരുന്നത്. യുവാക്കള്‍ക്ക് ഇത്തരം പരിഷ്കരണങ്ങള്‍ ആവശ്യമാണ്. ഇതിന് തുടക്കം കുറിച്ചതില്‍ കേന്ദൃസര്‍ക്കാരിനെ ഞാന്‍ അഭിനന്ദിക്കുന്നു. കങ്കണ പറഞ്ഞു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us