കങ്കണയുടെ ധാക്കഡിന്റെ ടീസറെത്തി

ഫിലിം ഡസ്ക്
Saturday, August 10, 2019

കങ്കണ റണാവത്ത് നായികയായി എത്തുന്ന ധാക്കഡിന്റെ ടീസര്‍ പുറത്തുവിട്ടു.കൈയ്യില്‍ തോക്കേന്തി തുരുതുരെ നിറയൊഴിക്കുന്ന കങ്കണയെ ടീസറില്‍ കാണാം.റസ്നീഷ് റാസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗംഭീരമേക്കോവറിലാണ് താരം എത്തുന്നത്.

ഹോളിവുഡ് സ്റ്റൈലില്‍ തന്നെയാണ് ടീസര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.ചിന്തന്‍ ഗാന്ധി, റിനിഷ് രീവിന്ദ്ര എന്നിവരുടെ കഥയ്ക്ക് റിതേഷ് ഷാ തിരക്കഥ ഒരുക്കുന്നത്. ബിഗ്ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം ദീപാവലി റിലീസ് ആയി തിയറ്ററുകളിലെത്തും.

×