ചാത്തന്നൂർ കാഞ്ഞിരംവിള ഭഗവതി ക്ഷേത്രത്തിലെ ഉത്സവം: 20ന് തുടങ്ങി 29ന് സമാപിക്കും

author-image
Charlie
Updated On
New Update

publive-image

Advertisment

ചാത്തന്നൂർ: കാഞ്ഞിരംവിള ഭഗവതി ക്ഷേത്രത്തിലെ മകര ഭരണി ഉത്സവം 20ന് കൊടിയേറും. 26ന് ചാത്തന്നൂർ പൂരത്തോടെ സമാപി ക്കും. 20ന് രാവിലെ 5.30ന് ഗണ പതിഹോമം, 7ന് പൊങ്കൽ, വൈകിട്ട് 4ന് കൊടിഎഴുന്നള്ളത്ത്, 5ന് പൊതുസമ്മേളനം ജി. എസ്.ജയലാൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം പ്രസിഡന്റ് പി.ബിജുലാൽ അധ്യ ക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ടി.ദിജു വൈദ്യുതി ദീപാലങ്കാരം സ്വിച്ച് ഓൺ കർമം നിർവഹിക്കും.

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻപിള്ള ചികിത്സാ സഹായം വിതരണം ചെയ്യും. തുടർന്ന് ഷൈൻ,ശ്രീജ ഹരീഷ്, ദസ്തക്കീർ, സുശീലദേവി, രേണുക രാജേന്ദ്രൻ, ദിവ്യ, തമ്പിമൈലാപ്പിൽ, സനുഹരിദാസൻ, സനിതഷാജി,ഷൈൻ എന്നിവർ സംസാരിക്കും. 6.30ന് കൊടിയേറ്റ്, 7.15ന് മുളയിടീൽ തുടർന്ന് കൊടിയേറ്റ് സദ്യ, ചെറു സിനിമ, 8.15 ന് ഇപ്റ്റയുടെ മെഗാ ഷോ, ഗാനമേള.

21നു 12.30ന് അന്നദാനം, 7ന് ഡോ. കെ.എം.ബഷീറിന്റെ പ്രഭാഷണം 8ന് നൃത്തനൃത്യങ്ങൾ. 22ന് 12.30ന് അന്നദാനം, 7.30ന് തിരുവനന്തപുരം സൗപർണികയുടെ നാടകം. 23നു 12.30ന് അന്ന ദാനം, 7.30ന് നൃത്തനൃത്യങ്ങൾ, 8.30ന് ചെമ്പരത്തി ക്രിയേഷൻ സിന്റെ നാടൻപാട്ട്. 24നു 10.30ന് നൂറുംപാലും 12.30ന് അന്നദാനം, 7.30നു തിരുവനന്തപുരം നാടക നിലയത്തിന്റെ നാടകം. 25നു 12.30ന് അന്നദാനം, 7നു സിനിമാ റ്റിക് ഡാൻസ്. 26നു 11.30ന് സമൂഹ വിവാഹം. മന്ത്രി ജെ.ചി ഞ്ചുറാണി, ജി.എസ്.ജയലാൽ എംഎൽഎ തുടങ്ങിയവർ വധുവ രൻമാരെ ആശീർവദിക്കും.

6ന് ചിറക്കര സലിം കുമാറിന്റെ കഥാ പ്രസംഗം, 8.30ന് സിനിമാറ്റിക് ഡാൻസ്. 27നു 7ന് ചാക്യാർക്കൂ ത്ത് 8ന് നാട്യപ്രാണ ചാത്തന്നൂരിന്റെ നൃത്തനൃത്യങ്ങൾ. 28നു 5.30ന് പ്രഭാഷണം, 6ന് ലക്ഷദീപം. 7.30ന് പുഷ്പാഭിഷേകം, 10ന് പള്ളിവേട്ട, സമാപദിവസമായ 29നു വൈകിട്ട് 3.30ന് എഴുന്ന ള്ളത്ത് ഘോഷയാത്ര, 4.30നു ഗാനമേള, 7ന് ചാത്തന്നൂർ പൂരം, കുടമാറ്റം, 10ന് കൊല്ലം ഭരതമിത്രയുടെ നൃത്തശില്പം.

Advertisment