അടിവസ്ത്രമിടാതെ പോസ് ചെയ്യാന്‍ പറഞ്ഞു; പഹലജ് നിഹ്ലാനിയ്ക്ക് എതിരെ കങ്കണ റാവത്ത്

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനും സംവിധായകനുമായ പഹലജ് നിഹ്ലാനിയ്ക്ക് എതിരെ കടുത്ത ആരോപണവുമായി ബോളിവുഡ് താരം കങ്കണ റാവത്ത്. സിനിമയില്‍ അഭിനയിച്ച് തുടങ്ങുന്ന സമയത്താണ്പഹലജ് നിഹ്ലാനിയില്‍ നിന്ന് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായതെന്നാണ് കങ്കണ വ്യക്തമാക്കുന്നത്. ഹൃത്വിക്ക് റോഷന് എതിരെയും ആരോപണങ്ങളുമായി രംഗത്ത് വന്ന് വിവാദം ഉണ്ടാക്കിയ താരമാണ് കങ്കണ റാവത്ത്.

ഐലവ് യു ബോസ് എന്ന ചിത്രത്തില്‍ അവസരം വാഗ്ദാനം ചെയ്ത നിഹലാനി ഫോട്ടോ ഷൂട്ടിന് വിളിച്ചപ്പോളാണ് ഇത്തരത്തില്‍ പെരുമാറിയതെന്നാണ് കങ്കണ വ്യക്തമാക്കുന്നത്. സാറ്റിന്റെ വേഷമാണ് നല്‍കിയത്. അടിവസ്ത്രം തന്നില്ല. ആ വസ്ത്രം ധരിച്ച് ഇരുട്ടില്‍ നിന്ന് കാല് കാണിച്ച് വരാനാണ് പറഞ്ഞത്. സോഫ്റ്റ് പോണ്‍ കഥാപാത്രമായിരുന്നു ആ ചിത്രത്തിലേത്. മധ്യവയസ്കനായ ബോസിനെ പ്രണയിക്കുന്ന കഥാപാത്രം. ആ വേഷംചെയ്യാതെ ഞാന്‍ രക്ഷപ്പെട്ടുവെന്നും കങ്കണ പറയുന്നു.

Advertisment