കന്നഡ നടനും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ രവി പ്രസാദ് അന്തരിച്ചു

author-image
Charlie
Updated On
New Update

publive-image

കന്നഡ നടനും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ രവി പ്രസാദ് അന്തരിച്ചു. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകിട്ട് ആയിരുന്നു അന്ത്യം.

Advertisment

മാണ്ഡ്യയിലെ തിയേറ്റര്‍ ഗ്രൂപ്പുകളിലൂടെയാണ് രവി പ്രസാദ് ശ്രദ്ധേയനാകുന്നത്. ഇതിന് ശേഷം ടെലിവിഷന്‍, സിനിമാരംഗത്ത് സജീവമായി. മാണ്ഡ്യയിലെ വസതിയില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

ടി എസ് നാഗാഭരണ സംവിധാനം ചെയ്ത ‘മഹാമായി’ എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് മിനിസ്‌ക്രീനിലേക്ക് എത്തിയത്. ടി എന്‍ സീതാറാം സംവിധാനം ചെയ്ത ‘മിഞ്ചു’, ‘മുക്ത, മുക്ത, മുക്ത’, ‘മഗളു ജാനകി’, ‘യശോധേ’, ‘വരലക്ഷ്മി സ്റ്റോഴ്സ്’, ‘ചിത്രലേഖ’ എന്നീ സീരിയലുകളിലും അഭിനയിച്ചു.

‘മഗലു ജാനകി’യിലെ ചന്ദു ബര്‍ഗി എന്ന കഥാപാത്രത്തിലൂടെയാണ് രവി പ്രസാദ് ശ്രദ്ധ നേടിയത്. കോഫി തോട്ട ഉള്‍പ്പെടെ ഏതാനും ചിത്രങ്ങളിലും അഭിനയിച്ചു. നാടക എഴുത്തുകാരനായ ഡോ. എച്ച് എസ് മുദ്ദുഗൗഡയുടെ മകനാണ് രവി പ്രസാദ്.

Advertisment