റൂട്ട് കനാല്‍ ശസ്‍ത്രക്രിയയിലെ ഗുരുതര പിഴവ് മൂലം മുഖം തിരിച്ചറിയാനാകാതെ കന്നഡ നടി സ്വാതി സതീഷ്.

author-image
Charlie
Updated On
New Update
  • റൂട്ട് കനാല്‍ ശസ്‍ത്രക്രിയയിലെ ഗുരുതര പിഴവ് മൂലം മുഖം തിരിച്ചറിയാനാകാതെ കന്നഡ നടി സ്വാതി സതീഷ്. ശസ്‍ത്രക്രിയയിലെ പിഴവ് മൂലം സ്വാതിയുടെ മുഖം നീരുവച്ച് വികൃതമാകുകയായിരുന്നു. ഇതോടെ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് നടി. ഡെന്‍റല്‍ ക്ലിനിക്കിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് നടിയുടെ കുടുംബം.
Advertisment

ഇരുപത് ദിവസം മുമ്പാണ് ബെംഗ്ലൂരുവിലെ സ്വകാര്യ ഡെന്‍റല്‍ ക്ലിനിക്കില്‍ റൂട്ട് കനാല്‍ ശസ്‍ത്രക്രിയ നടി സ്വാതി സതീഷ് നടത്തിയത്. പിന്നാലെ മുഖത്തിന്‍റെ വലതുഭാഗം നീരുവച്ച് വീര്‍ത്തു. സ്വഭാവികമാണെന്നും രണ്ട് ദിവത്തിനകം പഴയ രൂപത്തിലാകുമെന്നുമായിരുന്നു ഡോക്ടറുടെ മറുപടി. എന്നാല്‍ ആഴ്‍ചകള്‍ പിന്നിട്ടിട്ടും മുഖത്തിന്‍റെ നീര് കുറയാതെ വീട്ടുകാര്‍ക്ക് പോലും തിരിച്ചറിയാനാകാത്ത വിധം വികൃതമായി.ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടുകയാണ്. വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും കഴിയാതായതോടെ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുയാണ് സ്വാതി സതീഷ്.

ചികിത്സ സംബന്ധിച്ച് അപൂര്‍ണവും തെറ്റായതുമായ വിവരങ്ങളാണ് ഡെന്‍റല്‍ ക്ലിനിക്ക് നടിയുടെ കുടുംബത്തിന് നല്‍കിയിട്ടുള്ളത്. അനസ്‍തേഷ്യയ്ക്ക് പകരം സാലിസിലിക് ആസിഡ് നല്‍കിയതാവാം കാരണമെന്നാണ് നിഗമനം. ക്ലിനിക്കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടിയുടെ കുടുംബം അറിയിച്ചു. പുതിയ കന്നഡ ചിത്രങ്ങളുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് പോലും പങ്കെടുക്കാനാകാത്ത സ്ഥിതിയിലാണ് താരം.

ആഴ്‍ചകള്‍ക്ക് മുമ്പാണ് കന്നഡ മോഡലും സീരിയല്‍ താരവുമായ ചേതന രാജ് കൊഴുപ്പ് നീക്കല്‍ ശസ്‍ത്രക്രിയ നടത്തിയതിന് പിന്നാലെ മരണപ്പെട്ടത്. ശസ്‍ത്രക്രിയ നടത്തിയ ഷെട്ടീസ് ക്ലിനിക്കിലെ ഡോക്ടറെ ഉള്‍പ്പടെ ഇപ്പോഴും ഒളിവിലാണ്.

Advertisment