ഫിലിം ഡസ്ക്
Updated On
New Update
Advertisment
ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് ചാപ്റ്റർ 2 ന്‍റെ ചിത്രീകരണം ഔദ്യോഗികമായി ആരംഭിച്ചു. ബംഗളൂരുവിലെ ശ്രീ കൊഡണ്ടരാമ സ്വാമി ക്ഷേത്രത്തിൽ ചിത്രത്തിന്‍റെ പൂജ നടന്നു. നായകൻ യാഷ്, നായിക ശ്രീനിധി ഷെട്ടി, സംവിധായകൻ പ്രശാന്ത് നീൽ എന്നിവർ പൂജയിൽ പങ്കെടുത്തു. നടി രവീണ ടണ്ടനും സഞ്ജയ് ദത്തും ചിത്രത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി കഴിഞ്ഞ ഡിസംബർ 21 നാണ് കെജിഎഫ് റിലീസ് ചെയ്തത്. കോലാറിലെ സ്വർണ ഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്‍റെ കഥയാണ് ചിത്രത്തിന്‍റെ പ്രമേയം.