ദില്ലി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം കണ്ണന്‍ ഗോപിനാഥന്‍ തള്ളി. കൊവിഡിനെതിരായ പോരാട്ടത്തില്‍ ഉത്തരവാദിത്വമുള്ള പൗരന്‍ എന്ന നിലയില്‍ സഹകരിക്കാമെന്നും ഐഎഎസ് ഉദ്യോഗസ്ഥനായി തിരികെയില്ലെന്നും ആഭ്യന്തരമന്ത്രാലയത്തിന് മറുപടി നല്‍കി.
/sathyam/media/post_attachments/V8F3WfDvVWI711UKzop1.jpg)
കണ്ണന്‍ ഗോപിനാഥന്‍ തന്നെയാണ് സര്‍വീസില്‍ തിരികെ എത്തണമെന്ന് കാണിച്ച് ലഭിച്ച കത്ത് ട്വിറ്ററിലൂടെ പങ്കുവച്ചത്. രാജി സ്വീകരിക്കാതെ എട്ട് മാസത്തിന് ശേഷവും തന്നെ ഉപദ്രവിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.