New Update
/sathyam/media/post_attachments/FSyZ7Dw92CgLIYQMQrRc.jpg)
കോഴിക്കോട്: കണ്ണൂർ കോയമ്പത്തൂർ മെമു ട്രെയിനിലെ യാത്രാദുരിതം പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും കോച്ചുകൾ പല ദിവസങ്ങളിലും വെട്ടി ചുരുക്കുമ്പോൾ യാത്രക്കാർ അനുഭവിക്കുന്ന ദുരിതം മറ്റൊരു വാഗൺ ട്രാജഡി അനുസ്മരിപ്പിക്കുന്നതാണെന്നും കോഴിക്കോട്-തിരൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗം പ്രമേയം ചൂണ്ടി കാണിച്ചു.
Advertisment
ആയതിനാൽ കോച്ചുകളുടെ എണ്ണം അടിയന്തിരമായി വർദ്ധിപ്പിച്ച് യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. ഗിരീശൻ സി കെ അധ്യക്ഷത വഹിച്ചു.
സുധീഷ് കേശവപുരി, ലിജിൽ ഊരത്ത്, ശ്രീരാജ്, മൻഷിദ് എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us