'സ്റ്റേഡിയത്തിന് കേടുപാടുണ്ടാക്കി, മാലിന്യം നീക്കം ചെയ്തില്ല'; സിപിഐഎമ്മിന് 25,000 രൂപ പിഴ ചുമത്തി കോര്‍പ്പറേഷന്‍

New Update

publive-image

കണ്ണൂര്‍: സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിനായി കണ്ണൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയം ഉപയോഗിച്ചതില്‍ 25,000 രൂപ പിഴ ഈടാക്കി കോര്‍പ്പറേഷന്‍. സ്റ്റേഡിയത്തിന് കേടുപാടുണ്ടാക്കി. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് മാലിന്യം സംഘാടകര്‍ നീക്കം ചെയ്തില്ലെന്നുമാണ് കോര്‍പ്പറേഷന്‍ പറയുന്നത്.സ്റ്റേഡിയം ശൂചീകരിക്കാനായി 42,700 രൂപ ചെലവായതായി കോര്‍പ്പറേഷന്‍ വ്യക്തമാക്കി.

Advertisment

അഡ്വാന്‍സായി നല്‍കിയ 25,000 രൂപ പിഴയായി കണക്കാക്കുമെന്ന് കോര്‍പ്പറേഷന്‍ പറഞ്ഞു. ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പിഴ ഈടാക്കിയതെന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍ പറഞ്ഞു. രാഷ്ട്രീയപ്രേരിതമല്ലെന്നും സിപിഐഎമ്മാണ് അങ്ങനെ കാണുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇത് ശുദ്ധ രാഷ്ട്രീയ വിവരക്കേടെന്നായിരുന്നു സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ പ്രതികരണം. സ്റ്റേഡിയം മാലിന്യ കൂമ്പാരം ആക്കിയതിന്റെ ഉത്തരവാദിത്തം കോര്‍പ്പറേഷനാണ്. പിഴ ചുമത്തിയ പണം കൊണ്ടെങ്കിലും ഇനി സ്റ്റേഡിയം നന്നാക്കണം.പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സിപിഐഎമ്മാണ് സ്റ്റേഡിയം വ്യത്തിയാക്കിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

Advertisment