വീണ്ടും തെരുവുനായ ആക്രമണം; പാനൂരിൽ ഒന്നര വയസുകാരന്റെ മുഖം കടിച്ചുകീറി

New Update

കണ്ണൂർ: പാനൂരിൽ തെരുവുനായ ആക്രമണത്തിൽ ഒന്നര വയസുകാരന് ​ഗുരുതര പരുക്ക്. മുഖത്ത് കടിയേറ്റ കുട്ടിയെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാനൂർ അയ്യപ്പക്ഷേത്രത്തിന് സമീപത്തെ കുനിയിൽ നസീർ – മുർഷിദ ദമ്പതികളുടെ മകൻ ഒന്നര വയസുകാരൻ ഐസിൻ നസീറിനെയാണ് തെരുവുനായ അക്രമിച്ചത്.

Advertisment

publive-image

കുട്ടി വീട്ടിൽ നിന്നും മുറ്റത്തേക്കിറങ്ങിയപ്പോഴായിരുന്നു ആക്രമണം. കണ്ണ്, മൂക്ക്, ചെവി എന്നിവയ്ക്കെല്ലാം ഗുരുതരമായി പരിക്കേറ്റു. വായിലെ പല്ലുകളും നഷ്ടമായി. കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പാനൂർ മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണ്. സ്കൂളുകൾ കൂടി തുറന്നതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരേ പോലെ ഭീതിയിലാണ്.

Advertisment