കണ്ണൂരിലെ രാമന്തളിയിൽ ടി വി പൊട്ടിത്തെറിച്ച് വീടിന് ഭാഗികമായി തീ പിടിച്ചു: . ടിവിയിൽ നിന്നും പുക ഉയരുന്നത് കണ്ട കുട്ടികൾ ഭയന്ന് പുറത്തേക്ക് ഓടിയത് മൂലം ആളപായം ഒഴിവായി

New Update

publive-image

കണ്ണൂർ: കണ്ണൂരിലെ രാമന്തളിയിൽ ടി വി പൊട്ടിത്തെറിച്ച് വീടിന് ഭാഗികമായി തീ പിടിച്ചു. വടക്കുമ്പാട് ക്ഷേത്രത്തിന് സമീപത്തെ നാരായണന്‍ എന്നയാളുടെ വീടിനാണ് തീ പിടിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. നാരായണന്റെ മക്കൾ ടി വി കണ്ട് കൊണ്ടിരിക്കുമ്പോഴാണ് സംഭവം. ടിവിയിൽ നിന്നും പുക ഉയരുന്നത് കണ്ട കുട്ടികൾ ഭയന്ന് പുറത്തേക്ക് ഓടിയത് കാരണം ആളപായം ഒഴിവായി.

Advertisment

കുട്ടികൾ ടിവി കണ്ടുകൊണ്ടിരിക്കെ ഉഗ്ര ശബ്ദത്തോട് കൂടി പൊട്ടിത്തെറിക്കുകയായിരുന്നു. തീപിടുത്തത്തിൽ മുറിയിലുണ്ടായിരുന്ന ഫാൻ, ഫർണിച്ചറുകൾ,പുസ്തകങ്ങൾ, തുണികൾ എന്നിവ പൂർണമായും വയറിംഗ് ഭാഗികമായും കത്തി നശിച്ചു. മേൽക്കൂരയ്ക്ക് മുകളിൽ സൂക്ഷിച്ചിരുന്ന ഓലയ്ക്ക് തീ പടർന്നത് തീപ്പിടുത്തത്തിന്‍റെ വ്യാപ്തി വർദ്ധിപ്പിച്ചു.

ഓടിയെത്തിയ നാട്ടുകാർ പൈപ്പുവെള്ളം ഉപയോഗിച്ച് തീയണച്ചു കൊണ്ടിരിക്കെ പയ്യന്നൂരിൽ നിന്നും അഗ്നി-രക്ഷാ സേനയും സ്ഥലത്തെത്തി. സ്റ്റേഷൻ ഓഫീസർ പി വി പവിത്രന്‍റെ നേതൃത്വത്തിൽ അപകടാവസ്ഥ ഒഴിവാക്കി. ഏകദേശം ഇരുപത്തി അയ്യായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Advertisment