Advertisment

ബാബരി മസ്‌ജിദ്‌: കോടതി വിധിയെ വൈകാരികമായിട്ടല്ല വിവേകപൂർവ്വമായാണ് കാണേണ്ടത്:കാന്തപുരം അബൂബക്കർ മുസ്‌ലിയാർ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

ബാബരി മസ്ജിദ് പ്രശ്നത്തിൽ സുപ്രീം കോടതിയുടെ അന്തിമവിധിയെ സംയമനത്തോടെ കാണണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. നിയമ സംവിധാനത്തെ അംഗീകരിക്കുകയെന്നത് ഇന്ത്യയിൽ ജീവിക്കുന്ന ഓരോ പൗരന്റെയും കടമയാണ്.

Advertisment

publive-image

വിധിയുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ പ്രകടനങ്ങൾ ജനാധിപത്യ സംവിധാങ്ങൾക്കും നിയമ വ്യവസ്ഥക്കും അകത്തുനിന്നുകൊണ്ടാവണം. രാജ്യം ഇന്നുവരെ കണ്ടതിൽ ഏറെ നിർണ്ണായകമായ കേസാണ് ഇത്. ഈ പ്രശ്‍നവുമായി ബന്ധപ്പെട്ടു നേരത്തെ വർഗീയമായ മുതലെടുപ്പുകൾ ഉണ്ടായിട്ടുണ്ട് എന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്.

വിധി ഒരു തരത്തിലും കലാപാന്തരീക്ഷം ഉണ്ടാക്കരുത്. രാജ്യത്ത് നിലനിൽക്കുന്ന വിവിധ മതവിശ്വാസികൾക്കിടയിലെ പരസ്പര സൗഹാർദ്ധം കൂടുതൽ സജീവമാകണം. ആഗോള സമൂഹം ഉറ്റുനോക്കുന്ന ഈ കേസിന്റെ വിധിയിൽ കോടതിവിധിയെ മാനിച്ചുവേണം ഓരോരുത്തരും പ്രവർത്തിക്കാൻ. വൈകാരികമായിട്ടല്ല വിവേകപൂർവ്വമായാണ് ഈ വിഷയത്തിൽ ഇടപെടേണ്ടത്. ബാബരി മസ്ജിദ് വിഷയം നമ്മുടെ അഭിമാനപ്രശ്നമാണ്.

അതുപോലെ ഇന്ത്യയിൽ സ്വസ്ഥമായും സ്വാതന്ത്രത്തോടെയും ജീവിക്കുക എന്നതും നമുക്ക് അനിവാര്യമാണ്. അതിനാൽ, എടുത്തുചാട്ടങ്ങൾ ഒരാളിൽ നിന്നും ഉണ്ടാവരുത്. വിധി പ്രസ്താവം വരുന്ന മുറക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുസ്‌ലിം നേതൃത്വുമായി ബന്ധപ്പെട്ടു പൊതുവായ അഭിപ്രായം രൂപപ്പെടുത്തുമെന്നും, സമാധാനപരമായ അന്തരീക്ഷം രാജ്യത്താകെ നിലനിറുത്താൻ സംവിധാനങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു മതനേതാക്കളുമായി സംസാരിച്ചു സമാധാനാവസ്ഥയും സൗഹാർദ്ധവും എല്ലായിടത്തും സജീവമാക്കാനുള്ള ഇടപെടലുകൾ നടത്തിവരികയാണെന്നും കാന്തപുരം അറിയിച്ചു.

Advertisment