മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും തമിഴകത്തിന്‍റെ പ്രിയ താരം സൂര്യയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് കാപ്പാന്‍. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനുവേണ്ടി ആരാധകര്‍ കാത്തിരിക്കുന്നത്. ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിലെ ഗാനങ്ങള്‍. ഗാനങ്ങളുടെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.
https://www.youtube.com/watch?time_continue=16&v=gn-sTFwHAsU
കെ.വി ആനന്ദാണ് ‘കാപ്പാന്‍’ എന്ന ചിത്രത്തിന്‍റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. രാഷ്ട്രീയക്കാരന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ്മ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷ ചുമതലയുള്ള എന്‍എസ്ജി കമാന്‍ഡോ ആയി സൂര്യയും ചിത്രത്തിലെത്തുന്നു. ആര്യ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായി എത്തുന്നു. രക്ഷിക്കും എന്ന് അര്‍ത്ഥമുള്ള തമിഴ് വാക്കാണ് ‘കാപ്പാന്‍’.
സയേഷയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ആര്യ ബോമന്‍ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. 100 കോടി മുതല്‍മുടക്കിലാണ് കാപ്പാന്‍ ഒരുക്കുന്നതെന്നാണ് സൂചന. ഓഗസ്റ്റ് 30 ന് ചിത്രം തീയറ്ററുകളിലെത്തും.