ആക്ഷനും ആകാംഷയും നിറച്ച് ‘കാപ്പാന്‍’ പുതിയ ട്രെയ്‌ലർ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

മോഹൻലാൽ സൂര്യ താരങ്ങളെ മുഖ്യ കഥാപാത്രങ്ങളാക്കി കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കാപ്പാൻ. മോഹൻലാലും തെന്നിന്ത്യൻ താരം സൂര്യയും ഒന്നിക്കുന്ന ചിത്രത്തിൽ രാഷ്ട്രീയക്കാരനായാണ് മോഹൻലാൽ വേഷമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. റിലീസ് ചെയ്ത മണിക്കൂറുകള്‍ക്കകം പത്ത് ലക്ഷം കാഴ്ചക്കാരുമായി ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതായിരിക്കുകയാണ് ട്രെയിലര്‍.

ഇന്ത്യന്‍ പ്രധാനമന്ത്രി ചന്ദ്ര കാന്ത് വര്‍മ്മ ആയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നതെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ചിത്രത്തിൽ മോഹൻലാലിന്റെ സുരക്ഷാ ചുമതലയുള്ള ഓഫീസറായാണ് സൂര്യ എത്തുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ലാലേട്ടൻ തമിഴകത്തേക്ക് തിരിച്ചെത്തുന്നത്. ‘ജില്ല’ക്കു ശേഷം മോഹന്‍ലാല്‍ വേഷമിടുന്ന തമിഴ് സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

വനമകൻ എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച സയേഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ബൊമന്‍ ഇറാനി, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഹാരിസ് ജയരാജ് ആണ് സംഗീത സംവിധായകന്‍. ചിത്രം സെപ്തംബർ 20 ന് തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രം ലൈക്ക പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സുരേഷ് ബാല കൃഷ്‌ണനാണ്.

Advertisment