ഫ്രാന്‍സിന് കനത്ത തിരിച്ചടി; കരീം ബെന്‍സേമ ലോകകപ്പില്‍ നിന്നും പുറത്ത്

New Update

publive-image

ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, നിലവിലെ ചാമ്ബ്യന്മാരായ ഫ്രാന്‍സിന് കനത്ത തിരിച്ചടി. സൂപ്പര്‍താരം കരീം ബെന്‍സേമ ലോകകപ്പില്‍ നിന്നും പുറത്തായി. പരിശീലനത്തിനിടെ പരിക്കേറ്റതാണ് ബെന്‍സേമയ്ക്ക് തിരിച്ചടിയായത്.

Advertisment

ലോകത്തെ മികച്ച ഫുട്‌ബോളര്‍ക്കുള്ള നിലവിലെ ബാലണ്‍ ഡി ഓര്‍ ജേതാവ് കൂടിയാണ് ബെന്‍സേമ. പരിശീലനത്തിനിടെ ബെന്‍സേയുടെ തുടയ്ക്ക് പരിക്കേറ്റതായും ടൂര്‍ണമെന്റില്‍ കളിക്കാനാകില്ലെന്നും ഫ്രഞ്ച് ദേശീയ ടീം അറിയിച്ചു. എംആര്‍ഐ സ്‌കാനിങ്ങില്‍ തുടയുടെ പേശികള്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചു. പരിക്ക് ഭേദമാകാന്‍ മൂന്നാഴ്ചത്തെ കാലയളവ് വേണ്ടിവരുമെന്നും ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി.

ലോകകപ്പില്‍ ഗ്രൂപ്പ് ഡിയില്‍ നവംബര്‍ 22 ന് ഓസ്‌ട്രേലിയക്കെതിരെയാണ് ഫ്രാന്‍സിന്റെ ആദ്യ മത്സരം. 28 ന് ഡെന്മാര്‍ക്കിനെയും,30 ന് ടുണീഷ്യയെയും ഫ്രാന്‍സ് നേരിടും.

Advertisment