ആദ്യ പ്രണയത്തെ കുറിച്ച് മനസ് തുറന്ന് കരീന കപൂര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടിയാണ് കരീന കപൂര്‍. അമ്മയായതിന് ശേഷവും കരീനയെ തേടി നിരവധി ചിത്രങ്ങളാണ് എത്തുന്നത്. ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെ കുറിച്ച്‌ തുറന്നു പറഞ്ഞിരിക്കുകയാണ് കരീന.

Advertisment

publive-image
കരീന വിധികര്‍ത്താവായി എത്തുന്ന ഡാന്‍സ് റിയാലിറ്റി ഷോയായ ഡാന്‍സ് ഇന്ത്യ ഡാന്‍സിനടയിലാണ് താരം രഹസ്യം വെളിപ്പെടുത്തിയത്.

1990ലെ സൂപ്പര്‍ഹിറ്റ് ചിത്രം ആഷിഖിയിലെ നായകന്‍ രാഹുല്‍ റോയാണ് ആദ്യമായി കരീനയുടെ പ്രണയ നായകനായത്. രാഹുലിന്റെ വലിയ ആരാധികയായിരുന്നു താനെന്നും താരത്തെ കാണുന്നതിന് വേണ്ടി മാത്രം എട്ട് പ്രാവശ്യത്തില്‍ കൂടുതല്‍ ആഷിഖി കണ്ടെന്നുമാണ് കരീന പറയുന്നത്.

റിയാലിറ്റി ഷോയുടെ അവതാരകന്‍ കരണ്‍വാഹിയുടെ ചോദ്യത്തിന് മറുപടിയായാണ് താരത്തിന്റെ തുറന്നുപറച്ചില്‍.അക്ഷയ് കുമാര്‍ ചിത്രം ഗുഡ് ന്യൂസാണ് കരീനകപൂര്‍ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം.

Advertisment