കരീന കപൂര്‍ ഒടുവില്‍ പറഞ്ഞു: തൈമൂറിന്റെ ആയയുടെ മാസ ശമ്പളം ഒന്നരലക്ഷം: അധിക ജോലിയുള്ള മാസങ്ങളില്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപവരെ ശമ്പളം

author-image
ഫിലിം ഡസ്ക്
Updated On
New Update

ജനിച്ച ദിവസം മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയ താരപുത്രനായിരുന്നു കരീനയുടേയും സെയ്ഫ് അലി ഖാന്റേയും മകന്‍ തൈമൂര്‍. ഒപ്പം തെമൂറിന്റെ ആയ സാവിത്രിയും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്.

Advertisment

publive-image

ഒന്നര ലക്ഷം രൂപയാണ് സാവിത്രിയുടെ മാസശമ്പളം. കരീനയൊ സെയ്ഫൊ ഇക്കാര്യത്തെ കുറിച്ച് നേരത്തെ പ്രതികരിച്ചിരുന്നില്ല. ഇവരുടെ കുടുംബാംഗങ്ങള്‍ ഇക്കാര്യം പുറത്തുവിട്ട സാഹചര്യത്തിലാണ് സംഭവം ശരിവെയ്ക്കുന്ന പ്രതികരണം കരീനയുടെഭാഗത്തുനിന്നും ഉണ്ടായത്.

കുഞ്ഞിന്റെ സന്തോഷവും സുരക്ഷിതത്വവും ആണ് തനിക്ക് വലുത്, അതിനായി എത്ര ചെലവാകുന്നുവെന്നു കണക്കാക്കാറില്ല എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

അച്ഛനേക്കാളും അമ്മയേക്കാളും സാവിത്രിയാണ് തൈമൂറിനൊപ്പം കൂടുതല്‍ സമയവും ഉണ്ടാവാറുള്ളത്. കുട്ടിയോടൊപ്പം സാവിത്രി വിദേശയാത്രയും പോകാറുണ്ട്. പ്ലേസ്‌കൂളില്‍ കൊണ്ടുവിടുന്നതും തിരികെ കൊണ്ടുവരുന്നതുമെല്ലാം ആയയാണ്.

പലപ്പോഴും സാവിത്രിയുടെ ഒക്കത്തിരുന്നു വരുന്ന തൈമൂറിനെയാണ് ആരാധകര്‍ക്ക് കാണാന്‍ സാധിക്കുക. അധിക ജോലിയുള്ള മാസങ്ങളില്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപവരെ ശമ്പളം കൂടാറുണ്ട്. എപ്പോഴും തൈമൂറിനൊപ്പം ഉള്ളതുകൊണ്ട് തന്നെ അധികം ചിത്രങ്ങളിലും സാവിത്രിയും ഉണ്ടാകും.

നിലവില്‍ തൈമൂറിനുള്ളപോലെ ധാരാളം ഫാന്‍സ് പേജുകളും സമൂഹമാധ്യമ പേജുകളുമുള്ള ആയ ആണ് തൈമൂറിന്റെ നാനി സാവിത്രിക്കും. ഒരു അഭിമുഖത്തില്‍ അബ്ബാസ് ഖാന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനിടെയാണ് കരീന ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment