അവളുടെ നിതംബത്തിന് ഹൃദയത്തിന്റെ ആകൃതിയാണ്, ഫര്‍ദീന്റെ പ്രസ്താവനയ്ക്ക് കരീന നല്‍കിയ മറുപടി

author-image
മൂവി ഡസ്ക്
Updated On
New Update

publive-image

ബോളിവുഡിലെ താരങ്ങള്‍ അതിഥികളായി എത്തുന്ന ഷോയാണ് കോഫി വിത്ത് കരണ്‍. പല താരങ്ങളുടേയും വിവാദപരമായ തുറന്നു പറച്ചിലുകള്‍ക്ക് കോഫി വിത്ത് കരണ്‍ സാക്ഷിയായിട്ടുണ്ട്. ഇപ്പോഴിതാ കോഫി വിത്ത് കരണിന്റെ പുതിയ സീസണിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കരണ്‍ ജോഹര്‍. ആരൊക്കെയായിരിക്കും ഇത്തവണ അതിഥികളായി എത്തുക, എന്തൊക്കെ സ്‌ഫോടനാത്മകമായ പ്രസ്താവനകള്‍ ഇവര്‍ നടത്തുമെന്നൊക്കെ അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Advertisment

കോഫി വിത്ത് കരണിന്റെ ചരിത്രത്തിലെ തന്നെ വളരെ വലിയ വിവാദ എപ്പിസോഡുകളിലൊന്നായിരുന്നു നടന്‍ ഫര്‍ദീന്‍ ഖാന്‍ അതിഥിയായി എത്തിയ എപ്പിസോഡ്. സൂപ്പര്‍ താരം കരീന കപൂറിനെതിരെ ഫര്‍ദീന്‍ നടത്തിയ പ്രസ്താവനകള്‍ വലിയ ചര്‍ച്ചയും വിവാദവുമായി മാറിയിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

കരീനയുടെ പിന്‍വശത്തെക്കുറിച്ച്‌ ഫര്‍ദീന്‍ നടത്തിയ പരാമര്‍ശമായിരുന്നു വലിയ വിവാദത്തിന് തുടക്കം കുറിച്ചത്. വളരെ അടുത്ത സുഹൃത്തുക്കളായിരുന്ന കരീനയും ഫര്‍ദീനും. ഇരുവരും ഒരുമിച്ച്‌ ഖുഷി, ദേവ്, ഫിദ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേക്കുറിച്ചായിരുന്നു ഒരിക്കല്‍ കോഫി വിത്ത് കരണിലെത്തിയപ്പോള്‍ ഫര്‍ദീന്‍ മനസ് തുറന്നത്.

കരീനയുമായുള്ള പ്രണയ വാര്‍ത്തകളെക്കുറിച്ച്‌ കരണ്‍ ചോദിച്ചപ്പോള്‍ ഫര്‍ദീന്‍ നടത്തിയ പ്രസ്താവന വലിയ വിവാദമായി മാറുകയാിരുന്നു. ''ഞാനും കരീനയും തമ്മില്‍ ഒരിക്കലും ഒരു പ്രണയ ബന്ധമുണ്ടായിരുന്നില്ല. പക്ഷെ അവള്‍ അതിസുന്ദരിയാണെന്നാണ് എനിക്ക് തോന്നുന്നത്'' എന്നായിരുന്നു ഫര്‍ദീന്‍ പറഞ്ഞത്. പിന്നാലെയാണ് ഫര്‍ദീന്‍ കരീനയുടെ പിന്‍വശത്തെക്കുറിച്ചുള്ള പ്രസ്താവന നടത്തുന്നത്.

അവളുടെ നിതംബം മനോഹരമാണെന്നും ഏതാണ്ട് ഒരു ഹൃദയത്തിന്റെ ആകൃതിയാണെന്നുമായിരുന്നു ഫര്‍ദീന്‍ പറഞ്ഞത്. ഈ പ്രസ്താവന വലിയ വിവാദമായി മാറുകയായിരുന്നു. പിന്നീട് കരീന കപൂറും കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയിരുന്നു. ആ സമയത്ത് ഫര്‍ദീന്റെ പ്രസ്താവനയെക്കുറിച്ച്‌ കരീനയോട് പ്രതികരണം ചോദിക്കുകയായിരുന്നു.

''ഞാന്‍ നിന്നെ കുറച്ച്‌ കഴിഞ്ഞ് പ്രശംസിക്കാം, പക്ഷെ ഇപ്പോള്‍ നിന്റെ ചന്തിയ്ക്കിട്ടൊരു ചവിട്ടാണ് തരാന്‍ പോകുന്നത്'' എന്നായിരുന്നു കരീന പറഞ്ഞത്. പിന്നാലെ ഫര്‍ദീനുമായുള്ള സൗഹൃദത്തെക്കുറിച്ചും കരീന വാചാലയായി മാറുകയായിരുന്നു.

''കുട്ടിക്കാലം മുതലേ എനിക്ക് ഫര്‍ദീനെ അറിയാം. ഖുഷിയുടെ സെറ്റില്‍ വച്ചാണ് ഞങ്ങള്‍ സുഹൃത്തുക്കളാകുന്നത്. ഞങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളായി മാറുകയായിരുന്നു. എന്റെ ബഡ്ഡിയാണ് അവന്‍. ഇത്തരം സംഭവങ്ങളൊന്നും അവനെ ബാധിക്കാറില്ല. തീര്‍ത്തും വ്യത്യസ്തനായൊരു മനുഷ്യനാണ് അവന്‍. വളരെ നല്ലൊരു മനുഷ്യനാണ്. ഞങ്ങളെ സൗഹൃദത്തെ ഇതൊന്നും ബാധിക്കില്ല'' എന്നും കരീന പറഞ്ഞിരുന്നു.

ഇപ്പോഴിതാ കോഫി വിത്ത് കരണ്‍ തിരികെ വരികയാണ്. ജൂലൈ ഏഴ് മുതലാണ് ഷോയുടെ സംപ്രേക്ഷണം ആരംഭിക്കുക. അതേസമയം നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഫര്‍ദീന്‍ ഖാനും തിരികെ ബിഗ് സ്‌ക്രീനിലേക്ക് എത്തുകയാണ്. ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടെ പുറത്തിറങ്ങാന്‍ തയ്യാറെടുത്ത് നില്‍ക്കുന്ന പുതിയ സിനിമ.

Advertisment