മണ്ണാർക്കാട്: കരിമ്പ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കല്ലടിക്കോട് സർവ്വീസ് സഹകരണ ബാങ്ക്, കരിമ്പ കാർഷിക ഉത്പാദന സംഭരണ സംസ്കരണ വിപണന സഹകരണ സംഘം, കെ.സി.എഫ്.ഡി. എസ്, കരിമ്പ ഇക്കോഷോപ്പ് , കരിമ്പ കാർഷിക കർമ്മസേന എന്നിവയുടെ സഹകരണത്തോടെ വൈഗ 2020_21 ന്റെ ഭാഗമായിപഞ്ചായത്തിലെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച കർഷകരെ ആദരിച്ചു.
കരിമ്പ ഗ്രാമ പഞ്ചായത്ത് ഹാളിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കോമളകുമാരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. എസ്.രാമചന്ദ്രൻ മാസ്റ്റർ മംഗോസ്റ്റീൻ തൈ നനച്ചു കൊണ്ട് പരിപാടി ഉൽഘാടനം ചെയ്തു.
ഓണത്തിന് ഒരു മുറം പച്ചക്കറി വിഭാഗത്തിൽ സംസ്ഥാന കർഷക അവാർഡ് ജേതാവായ എം.കെ.ഹരിദാസൻ, കാഞ്ഞിരാനി, മികച്ച നെൽ കര്ഷകനായ
രാജേഷ് കല്ലടിക്കോട് , മികച്ച പച്ചക്കറി കർഷകരായ സാലമ്മ കുര്യൻ, സി.ജെ.കുര്യൻ,
മികച്ച തേനീച്ച കര്ഷകയായ പ്രിൻസി, മികച്ച എസ് .സി./എസ്.ടി. കർഷകനായ
പി.രാമൻ പാലളം എന്നിവരെ പഞ്ചായത്തു തലത്തിൽ വിവിധ മേഖലകളിലെ കൃഷി പ്രാഗൽഭ്യത്താൽ ആദരിച്ചു.
ബഹുമതി പത്രവും ഫലകവും കൂടാതെ കല്ലടിക്കോട് സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രത്യേക ഉപഹാരങ്ങളും കരിമ്പ ഇക്കോഷോപ്പിന്റെ വക വിയറ്റ്നാം ഏർലി ഇനം പ്ലാവ് ഗ്രാഫ്റ്റ് തൈകളും അവാർഡ് ജേതാക്കൾക്ക് നൽകി. ജില്ലയിലെ മികച്ച കൃഷി അസിസ്റ്റന്റ് മാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട മുൻ കരിമ്പ കൃഷി അസിസ്റ്റന്റ് ഷീല.എ യെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.
കൂടാതെ, സുഭിക്ഷ കേരളം നെൽ കൃഷി വികസന പദ്ധതിയിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വെച്ച കല്ലടിക്കോട് സർവ്വീസ് സഹകരണ ബാങ്കിന് ചടങ്ങിൽ പ്രത്യേക ഉപഹാരം നൽകി. ബാങ്ക് പ്രസിഡന്റ് മുഹമ്മദ് ഹാരിസ്, സെക്രട്ടറിബിനോയ് ജോസഫ്, കൃഷിക്ക് നേതൃത്വം നൽകിയ ബാങ്ക് ജീവനക്കാരായ വേണു, മനോജ് എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി. കരിമ്പ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.സി.ഗിരീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എച്ച്. ജാഫർ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൻ ജയ വിജയൻ, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന രാമചന്ദ്രൻ, ഭരണ സമിതി അംഗങ്ങളായ കെ.കെ. ചന്ദ്രൻ, എം.ചന്ദ്രൻ,മോഹൻദാസ്,അരുൺ അച്യുതൻ, റമീജ,പ്രസന്ന, രാധിക .പി, അനിത സന്തോഷ്, കരിമ്പ കാർഷിക ഉത്പാദക സംഭരണ സംസ്കരണ വിപണന സഹകരണ സംഘം പ്രസിഡന്റും കാർഷിക വികസന സമിതി അംഗവുമായ എൻ.കെ.നാരായണൻ കുട്ടി, കെ.സി.എഫ്.ഡി.എസ്. പ്രസിഡന്റ് പി.ജി. വത്സൻ, സെക്രട്ടറി പി.ശിവദാസ്, പാടശേഖര സമിതി പ്രസിഡന്റ് സാം ജോസഫ്, കാർഷിക വികസന സമിതി അംഗം രാധാകൃഷ്ണൻ തെക്കിനിയിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ആദരിക്കപ്പെട്ട കർഷകർ അനുഭവം പങ്കുവച്ചു. കൃഷി ഓഫിസർ സാജിദലി സ്വാഗതവും, കൃഷി അസിസ്റ്റന്റ്
സീന നന്ദിയും പറഞ്ഞു.