New Update
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണക്കടത്തിന് ശ്രമം. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. സംഭവത്തിൽ ഒരാൾ എയർ ഇന്റലിജൻസ് കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്.
Advertisment
രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 1 കിലോ 589 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ഇതിൽ 1 കിലോ സ്വർണം ജിദ്ദയിൽ നിന്നും വന്ന സ്‌പൈസ്‌ജെറ്റ് വിമാനത്തിൽ നിന്നുമാണ് പിടിച്ചെടുത്തത്. സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
വിമാനത്തിലെ ശുചീകരണ തൊഴിലാളികൾ വഴി ഈ സ്വർണം പുറത്തെത്തിക്കാനായിരുന്നു സ്വർണക്കടത്ത് സംഘത്തിന്റെ പദ്ധതിയെന്നാണ് സൂചന.
589 ഗ്രാം സ്വർണം മാഹി സ്വദേശി അബ്ദുൾ നാസറിൽ നിന്നാണ് പിടികൂടിയത്. എയർ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ എത്തിയത്. ശരീരത്തിൽ ഒളിപ്പിച്ചായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു