ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് നായ്ക്കള്‍ക്ക് നരകം.. കേരളം ബഹിഷ്‌ക്കരിക്കണം, തെരുവ് നായ്ക്കളെ സംരക്ഷിക്കണം: കരിഷ്മ തന്ന

author-image
Charlie
Updated On
New Update

publive-image

കേരളം ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്ത് നടി കരിഷ്മ തന്ന. കേരളത്തില്‍ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ബഹിഷ്‌കരണാഹ്വാനം. കേരളത്തിലെ വിനോദസഞ്ചാര മേഖലയും കേരള ഉത്പന്നങ്ങളും ബഹിഷ്‌കരിക്കണമെന്നും കരിഷ്മ ആരോപിച്ചു.

Advertisment

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് കരിഷ്മ കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയത്. ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് നായ്ക്കളുടെ നരകമായെന്നാണ് പോസ്റ്ററില്‍ പറയുന്നത്. നായ്ക്കളെ കൂട്ടമായി കൊന്നതിന്റെ വാര്‍ത്ത പങ്കുവച്ച് ഹൃദയഭേദകവും നാണക്കേട് ഉണ്ടാക്കുന്നതുമാണെന്നും കരിഷ്മ കുറിച്ചു.

തെരുവ് നായ്ക്കളെ സംരക്ഷിക്കാനായി നമുക്ക് മുന്നോട്ട് പോകണമെന്നും കരിഷ്മ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നടിയും മോഡലുമായ കരിഷ്മ ഹിന്ദി സിനിമകളിലും വെബ് സീരിസുകളിലും സജീവമാണ്. ഹിന്ദി ബിഗ് ബോസ് മത്സരാര്‍ഥിയുമാണ്. ഗ്രാന്‍ഡ് മസ്തി, സഞ്ജു തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

അതേസമയം, തെരുവ് നായ്ക്കളെ കൊന്നൊടുക്കി പരിഹാരം തേടില്ലെന്നും ശാസ്ത്രീയമായി പ്രശ്‌നത്തെ നേരിടാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Advertisment